കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ഇന്ത്യന് സൈനിങ്ങായ ബികാശ് യുമ്നം ബ്ലാസ്റ്റേഴ്‌സിൽ 21ആം നമ്പർ ജേഴ്‌സിയിൽ കളിക്കും. ക്ലബ്‌ തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ സന്ദേശ് ജിങ്കൻ ധരിച്ചിരുന്ന ജേഴ്‌സിയുടെ നമ്പറായിരുന്നു 21. അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ താരത്തിന് ആദരസൂചകമായി ബ്ലാസ്റ്റേഴ്‌സ് 21ആം നമ്പർ ജേഴ്‌സി പിൻവലിച്ചിരുന്നു.

എന്നാൽ 21ആം നമ്പർ ജേഴ്‌സി തിരിച്ചു കൊണ്ടുവരണമെന്ന ആരാധകരുടെ പ്രധിഷേധത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് 21ആം നമ്പർ ജേഴ്‌സി വീണ്ടും തിരിച്ചു കൊണ്ടുവന്നിരുന്നു. പിന്നീട് മലയാളി പ്രതിരോധ താരം ബിജോയ്‌ വർഗീസാണ് ഈ ജേഴ്‌സി അണിഞ്ഞത്.

ബിജോയ്‌, സന്ദേശ് ജിങ്കൻ പുറമെ ഗോഡ്വിൻ ഫ്രാങ്കോ (2013/14 സീസൺ), ഡൈസുകെ സകായ് (2023-24 സീസൺ) ആന്റോണിയോ ജർമ്മൻ (2014/15 സീസൺ)എന്നിവരും ബ്ലാസ്റ്റേഴ്‌സിൽ 21ആം നമ്പർ ജേഴ്‌സിയിലാണ് കളിച്ചത്.