ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡിഷ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. രാഹുൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ നിലവിൽ ക്ലബ് മാനേജ്‍മെന്റ് താരത്തിന്റെ പകരക്കാരനായുള്ള തിരച്ചിലാണ്.
നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് രാഹുലിന് പകരമായി ജിതിൻ എംഎസിനെയും ബിപിൻ സിംഗിനെയും ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നാണ്. ഇപ്പോളിത ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിപിൻ സിംഗ് ബ്ലാസ്റ്റേഴ്‌സിനോട് പ്രതിഫലമായി ചോദിച്ചിരിക്കുന്നത് അഞ്ച് കോടിയാണ്. മൂന്ന് വർഷത്തെക്കാണ് ബിപിൻ സിംഗ് ഈയൊരു തുക പ്രതിഫലമായി ചോദിച്ചിരിക്കുന്നത്.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് ബിപിൻ സിംഗിന്റെ ഈയൊരു ആവിശ്യത്തിന് എന്താണ് മറുപടി നൽകിയിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. ഖേൽ നൗ ചീഫായ ആശിഷ് നെഗിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ഇത്രയും വലിയ തുക മുടക്കി ബിപിൻ സിംഗിനെ സ്വന്തമാക്കുമോയെന്ന് നോക്കി കാണേണ്ടത് തന്നെയാണ്. ബ്ലാസ്റ്റേഴ്‌സും ബിപിൻ സിംഗുമായുള്ള ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.