KBFC

അല്ലേലും മലയാളി പൊളിയല്ലേ??, പുരുഷോത്തമൻ ഏറ്റെടുത്തനത്തിന് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സ് പ്രകടനം ഞെട്ടിപ്പിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പരിശീലകൻ ഇല്ലാതെയാണ് കളിക്കുന്നത്.മലയാളിയായ പുരുഷോത്തമനാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകൻ. പുരുഷോത്തമന്റെ കീഴിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന.സ്റ്റാരെക്ക് കഴിയാത്തത് അദ്ദേഹം കാണിച്ചു കൊടുക്കുകയാണ്.

സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങൾ കളിച്ചു. അതിൽ വിജയിച്ചത് വെറും 3 മത്സരത്തിൽ മാത്രം. നേടിയത് ഒരൊറ്റ ക്ലീൻ ഷീറ്റ്.24 ഗോളുകൾ വഴങ്ങി.

പുരുഷോത്തമൻ കീഴിൽ ബ്ലാസ്റ്റേഴ്‌സ് 4 മത്സരങ്ങൾ കളിച്ചു. അതിൽ 3 എണ്ണം വിജയിച്ചു.2 ക്ലീൻ ഷീറ്റ് സ്വന്തമാക്കി. വഴങ്ങിയതോ വെറും മൂന്നു ഗോളുകൾ.