ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം താരവും പടിയിറങ്ങിയിരിക്കുകയാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് വിങ്ങർ ബ്രൈസ്‌ മിറാൻഡയാണ് ക്ലബ്‌ വിട്ടിരിക്കുന്നത്.

ഐ-ലീഗ് ക്ലബ്ബായ ഇന്റർ കാശിയിലേക്കാണ് ബ്രൈസ്‌ മിറാൻഡ കൂടുമാറിയിരിക്കുന്നത്. ഈ സീസൺന്റെ അവസാനം വരെ നീള്ളുന്ന ലോൺ കരാറിലാണ് ബ്രൈസ്‌ കൂടുമാറുന്നത്.

ഏറെ നാളായി താരം പരിക്കിന്റെ പിടിയിലായിരുന്നു. ഈ എടുത്താണ് താരം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയത്. താരത്തിന് ഇതുവരെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടാൻ സാധിച്ചിരുന്നില്ല.

25 ക്കാരൻ 2022ലാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. താരം ഇതോടകം ബ്ലാസ്റ്റേഴ്‌സിനായി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരത്തിന് മികച്ചൊരു മത്സരാനുഭവം പ്ലേ ടൈം ലഭിക്കാനുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കം.