ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇതോടകം നാല് താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റ് ക്ലബ്ബുകളിലേക്ക് കൂടുമാറിയിരിക്കുന്നത്. പകരം വിദേശ താരം ഡുസാൻ ലഗേറ്ററിന്റെ സൈനിങ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇതോടകം ജനുവരി ട്രാൻസ്ഫറിൽ പൂർത്തിയാക്കിയിട്ടുള്ളു.
ഇപ്പോളിത ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ്ങറായ ബ്രൈസ് മിറാൻഡയും ക്ലബ് വിട്ടോ എന്ന സംശയത്തിലാണ് ആരാധകർ. ഇതിന് കാരണമായത് താരം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച സ്റ്റോറിയാണ്.
താരം പങ്കുവെച്ച സ്റ്റോറിയിൽ, കൊച്ചി വിമാനതാവളത്തിൽ നിന്നും ഫ്ലൈറ്റ് വഴി എങ്ങോട്ടോ പോവുന്നതാണ്. ഇതാണ് ആരാധകർക്ക് താരം ബ്ലാസ്റ്റേഴ്‌സ് വിട്ടോ എന്ന സംശയം വന്നത്.
ഈ സീസണിൽ ബ്രൈസിന് ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിട്ടില്ല. താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത് മുതൽ ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം താരത്തിന് കാഴ്ച്ചവെക്കാൻ സാധിച്ചിട്ടുണ്ടോ എന്നതിലും സംശയമാണ്.
അതുകൊണ്ട് തന്നെ ബ്രൈസ് ബ്ലാസ്റ്റേഴ്‌സ് വിട്ടാലും അധികം അത്ഭുതപ്പെടാനില്ല. ഇനി അഥവാ താരം തന്റെ വ്യക്തിപരമായ ആവിശ്യങ്ങൾക്കാണോ പോയതെന്നും വ്യക്തതയില്ല.
എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.