സൗദി പ്രോ ലീഗിൽ അൽ ഫത്തേഹിനെതിരെ 5-1 എന്ന വമ്പൻ മാർജിനിൽ അൽ- നസ്ർ വിജയിച്ചെങ്കിലും ഈ ജയത്തേക്കാൾ കൂടുതൽ ചർച്ചയായത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോരാട്ടവീര്യമാണ്. മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷം മിനുറ്റുകൾക്കകം ഒരു കിടിലൻ ഗോൾ നേടിയതും ആ ഗോൾ നേട്ടം റോണോ ആഘോഷിച്ചതുമാണ് ഇപ്പോൾ ചർച്ചാവിഷയം.
മത്സരത്തിന്റെ 59-ാം മിനിറ്റിൽ റൊണാൾഡോ എടുത്ത പെനാൽറ്റി അൽ-ഫത്തേ ഗോൾകീപ്പർ അൽ-ബുഖാരി തട്ടിയകറ്റി. ഈ പിഴവ് അൽ-ഫത്തേയ്ക്ക് ആത്മവിശ്വാസം നൽകിയെങ്കിലും, അത് അധികം നീണ്ടില്ല.അൽ-ഫത്തേയുടെ ആശ്വാസം തല്ലിക്കെടുത്തിക്കൊണ്ട്, തൊട്ടടുത്ത മിനിറ്റിൽ തന്നെ (60-ാം മിനിറ്റിൽ) പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കിടിലൻ ഷോട്ടിലൂടെ ഗോൾ നേടി അൽ-നസ്റിനെ മുന്നിലെത്തിച്ചു.
ഫെലിക്സ് ഗോൾ നേടിയതിലൂടെ 13-ാം മിനിറ്റിൽ അൽ-നസ്ർ ലീഡ് എടുത്തിരുന്നെങ്കിലും, 54-ാം മിനിറ്റിൽ സോഫിയാൻ ബെൻഡെബ്കയിലൂടെ അൽ-ഫത്തേ സമനില പിടിച്ചിരുന്നു.പെനാൽറ്റി നഷ്ടപ്പെടുത്തിയ ഉടൻ തന്നെ തകർപ്പൻ ഗോളിലൂടെ റൊണാൾഡോ നൽകിയ ഈ മറുപടി അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു. മത്സരത്തിൽ ജാവോ ഫിലിക്സ് അൽ- നസ്സറിന് വേണ്ടി ഹാട്രിക്ക് നേടി.
റോണോ പെനാൽറ്റി മിസ് ചെയ്തതും ശേഷം നേടിയ ഗോളും ആഘോഷവും കാണാം
“Ronaldo’s Al-Nassr Rollercoaster: Penalty Miss to Saudi Pro League Screamer.”
