CricketIndian Cricket TeamSports

അവൻ ടി20യ്ക്ക് യോജിച്ച താരമല്ല, ഇനിയെങ്കിലും മനസിലാക്കൂ…

ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്ന പേരിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്.

ഫോർമാറ്റ് മാറുമ്പോൾ കളി രീതിയും മാറേണ്ടതുണ്ട്. ചില താരങ്ങൾക്ക് ഇത്തരത്തിൽ ഫോർമാറ്റ് അനുസരിച്ച് കളി രീതി മാറ്റാൻ സാധിക്കാറില്ല. അതിനർത്ഥം അവർ മോശം കളിക്കാരാണ് എന്നല്ല, മറിച്ച് അവരുടെ കളി ശൈലി ചില ഫോർമാറ്റുകൾക്ക് യോജിച്ചതല്ലെന്ന് മാത്രം. ഉദാഹരണമായി ചെതേഷ്വർ പൂജാര ടി20യ്ക്ക് പറ്റിയ താരമല്ല, അദ്ദേഹം പ്രധാനമായും ടെസ്റ്റ് ഫോർമാറ്റിലാണ് കഴിവ് തെളിയിച്ചത്. എന്നാൽ പൂജാരയെ ടി20 ടീമിൽ ഉൾപ്പെടുത്തിയാൽ എന്താവും അവസ്ഥ, ആരാധക പ്രതിഷേധം ഉയരും, സ്വാഭാവികം. ഇത്തരത്തിൽ ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്ന പേരിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്.

ALSO READ: സഞ്ജു പവർ; ഗില്ലിനെ ബഹുദൂരം പിന്നിലാക്കി സഞ്ജുവിന്റെ തേരോട്ടം

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിനെതിരെയാണ് വിമർശനം. ഗിൽ പ്രധാനമായും ടെസ്റ്റ്, ഏകദിന ഫോർമാറ്റിന് അനുയോജ്യനായ ടി20 ടീമിൽ ഉൾപ്പെടുത്തിയത് ഉചിതമായ തീരുമാനം അല്ലെന്നും നേരത്തെ ഉയർന്ന് വന്ന വിമർശനമാണ്. ഓസീസിനെതിരെയുള്ള രണ്ടാം ടി20യിലും വ്യക്തമാണ്. ടെസ്റ്റ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് താരം ബാറ്റ് വീശിയത്. മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ അഭിഷേക് ശർമ്മ ഒഴികെ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല എന്നത് വാസ്തവം. എന്നാൽ മത്സരത്തിൽ ബാറ്റ് ചെയ്ത സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവർ ഒരു അറ്റാക്കിങ് മൈൻഡ്. എന്നാൽ ഗില്ലിന്റെ ബാറ്റിങ്ങാവട്ടെ ഒരു ടി20 ഫോർമാറ്റിന് യോജിച്ച മനോഭാവമേ അല്ലായിരുന്നു.

ALSO READ: IPL: സൂപ്പർ ഓൾറൗണ്ടർ സിഎസ്കെയിലേക്ക്; വമ്പൻ ട്രേഡ് ഡീൽ പൂർത്തിയായി

ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത മുഖം എന്ന നിലയിലാണ് ഗില്ലിന് ടി20യിലും അവസരം നൽകുന്നത്.സഞ്ജു സാംസണെ ഓപ്പണിങ് പൊസിഷനിൽ നിന്ന് മാറ്റിയും, യശ്വസി ജയ്‌സ്വാളിനെ പുറത്തിരുത്തിയുമാണ് ഗില്ലിന് ബിസിസിഐ അവസരം നൽകുന്നത്.

ALSO READ: സഞ്ജുവിനെ ഞങ്ങൾ റാഞ്ചും; ഐപിഎൽ വമ്പന്മാരുടെ വമ്പൻ സൂചന