CricketIndian Cricket TeamSports

സഞ്ജു പവർ; ഗില്ലിനെ ബഹുദൂരം പിന്നിലാക്കി സഞ്ജുവിന്റെ തേരോട്ടം

ദേശീയ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ രീതിയിൽ ആരാധകരുണ്ട്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ പലപ്പോഴും സഞ്ജുവിന്റെ ഫാൻ പവർ വ്യക്തമായതുമാണ്.

ഇന്ത്യൻ ക്രിക്കറ്റിൽ ശക്തരായ ആരാധകക്കൂട്ടമുള്ള താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. ദേശീയ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ രീതിയിൽ ആരാധകരുണ്ട്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ പലപ്പോഴും സഞ്ജുവിന്റെ ഫാൻ പവർ വ്യക്തമായതുമാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ ഫാൻ പവർ വ്യ്കതമാക്കുന്ന ഒരു സംഭവം കൂടി നടന്നിരിക്കുകയാണ്.

ALSO READ: IPL: സൂപ്പർ ഓൾറൗണ്ടർ സിഎസ്കെയിലേക്ക്; വമ്പൻ ട്രേഡ് ഡീൽ പൂർത്തിയായി

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം ഔദ്യോഗികമായി ചില താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുകയുണ്ടായി. പരിശീലകൻ ഗൗതം ഗംഭീർ, ടി20 നായകൻ സൂര്യകുമാർ യാദവ്, ഏകദിന- ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ, തിലക് വർമ്മ, അഭിഷേക് ശർമ്മ, ഹർഷിത് റാണാ, സഞ്ജു സാംസൺ തുടങ്ങിയവരുടെ ചിത്രമാണ് ഒരൊറ്റ പോസ്റ്റിൽ ബിസിസിഐ പങ്ക് വെച്ചത്. എന്നാൽ ഈ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ താരം സഞ്ജു സാംസണാണ്. മറ്റു താരങ്ങളുടെ ചിത്രങ്ങൾ കേവലം 1000- 2000 ലൈക്കുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ സഞ്ജുവിന്റെ ലൈക്ക് ഇരുപതിനായിരവും കടന്നിരിക്കുകയാണ്.

ALSO READ: സഞ്ജുവിനെ ഞങ്ങൾ റാഞ്ചും; ഐപിഎൽ വമ്പന്മാരുടെ വമ്പൻ സൂചന

ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖമായി കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന ശുഭ്മാൻ ഗില്ലിനേക്കാൾ 20 ഇരട്ടി ലൈക്കാണ് സഞ്ജുവിന്റെ ചിത്രത്തിന് ലഭിച്ചരിക്കുന്നത്. ഇന്ത്യയിൽ ശ്കതമായ ആരാധകരുള്ള താരങ്ങളിലൊരാൾ എന്ന കാര്യം സഞ്ജു ഇക്കാര്യത്തിലൂടെ വീണ്ടും ഉറപ്പിക്കുകയാണ്.

https://www.facebook.com/share/p/1AiYvJoJf8