CricketCricket LeaguesIndian Premier LeagueSports

ചെന്നൈയുടെ നായക സ്ഥാനം? അതോ മുംബൈ ഇന്ത്യൻസോ: സസ്‌പെൻസുമായി സഞ്ജു സാംസൺ

പ്രമുഖ മാധ്യമമായ ക്രിക്ക് ഇൻഫോ ഹാർദിക്- സിഎസ്കെ ഡീലിനെ കുറിച്ച് അഭിപ്രായം പങ്ക് വെച്ചപ്പോൾ സഞ്ജു സാംസണെ മുംബൈ ഇന്ത്യൻസ് ഈ ഡീലിൽ ആവശ്യപെട്ടെക്കാം എന്ന അഭിപ്രായം അവർ പങ്ക് വെച്ചിരുന്നു.

ഐപിഎൽ ട്രേഡ് നീക്കങ്ങൾ സജീവമാകവേ സസ്‌പെൻസ് നീക്കവുമായി മലയാളി താരം സഞ്ജു സാംസൺ. താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് പുതിയ സസ്പെൻസുകൾക്ക് വഴിയൊരുക്കുന്നത്.

2024 ൽ ആവേശം സിനിമയിലെ രംഗണ്ണൻ സ്റ്റൈലിൽ സ്റ്റാർ സ്പോർട്സിനായി ഒരുക്കിയ പ്രോമോഷൻ സ്റ്റിൽസ് ആണ് അദ്ദേഹം ഇപ്പോൾ സ്റ്റോറി ആയി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്യുന്ന ചിത്രമാണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സഞ്ജുവിന്റെ ഈ സ്റ്റോറി ചില സസ്പെൻസുകൾക്ക് വഴിവെച്ചിട്ടുണ്ട്.

2024-ലെ ടി20 ലോകകപ്പിലേക്ക് സഞ്ജുവിന് വിളിയെത്തുമ്പോൾ ഈ ചിത്രം തന്നെ സഞ്ജു സ്റ്റോറിയായി അപ്‌ഡേറ്റ് ചെയ്തിരുന്നു.

ഒരു വലിയ ഉത്തരവാദിത്വത്തിലേക്കുള്ള വിളി എന്ന രീതിയിലായിരുന്നു ഫോൺ കോൾ അറ്റൻഡ് ചെയ്യുന്ന ചിത്രം സഞ്ജു അന്ന് പങ്ക് വെച്ചത്.

എന്നാൽ സമാന ചിത്രം വീണ്ടും പങ്ക് വെച്ചതോടെ സഞ്ജുവിന്റെ അടുത്ത വലിയ ഉത്തരവാദിത്വം എന്താണെന്ന ചോദ്യമാണ് ആരാധകരിൽ ഉയരുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ക്രിക്ക് ഇൻഫോ ഹാർദിക്- സിഎസ്കെ ഡീലിനെ കുറിച്ച് അഭിപ്രായം പങ്ക് വെച്ചപ്പോൾ സഞ്ജു സാംസണെ മുംബൈ ഇന്ത്യൻസ് ഈ ഡീലിൽ ആവശ്യപെട്ടെക്കാം എന്ന അഭിപ്രായം അവർ പങ്ക് വെച്ചിരുന്നു.

അതിന് പിന്നാലെയാണ് സഞ്ജു പുതിയ ഉത്തരവാദിത്വമെത്തുന്നു എന്ന സ്റ്റോറി പങ്ക് വെച്ചത്.

താരത്തിന് മുംബൈയുടെ ഓഫർ വന്നതാകാം ഈ സ്റ്റോറിക്ക് പിന്നിലെ കാരണം, എന്ന നിരീക്ഷണം ചില ആരാധകർ ഉന്നയിക്കുന്നുണ്ട്.

അതേ സമയം, സഞ്ജു സാംസണെ സിഎസ്കെ നായക സ്ഥാനം ഏൽപ്പിക്കുന്നുവെന്നും അതാണ് വലിയ ഉത്തരവാദിത്വമെന്നും അതിന്റെ പ്രതീകമായാണ് താരം ഈ സ്റ്റോറി പങ്ക് വെച്ചത് എന്ന അഭിപ്രായവും ചില ആരാധകർ ഉയർത്തുന്നുണ്ട്.

അതിനുള്ള സാധ്യതകളുമുണ്ട്. കാരണം നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഋതുരാജിന് സിഎസ്കെയെ കഴിഞ്ഞ 3 സീസണുകളിലായി മുന്നോട്ട് കൊണ്ട് പോകാനായിട്ടില്ല.

ഈ സഹചാര്യത്തിൽ നായക മാറ്റത്തിനും ചില സാധ്യതകളുണ്ട്.

എന്തായാലും സഞ്ജു ഉദ്ദേശിച്ച ആ വലിയ ഉത്തരവാദിത്വം എന്താണെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

ALSO READ:

English Summary: Amid active sanju samson trade speculations, the star batsman’s mysterious Instagram story has sparked massive rumors regarding a potential move to Mumbai Indians or taking over the captaincy at Chennai Super Kings ahead of the upcoming IPL season.