in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ഡബ്ബിൾ സൈനിങ്‌; യുവതാരങ്ങൾ ടീമിലേക്ക്

അടുത്ത സീസണ് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്‌സ് ചില ഒരുക്കങ്ങൾ നടത്തുകയാണ്. അതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് രണ്ട് യുവതാരങ്ങളുമായി നേരത്തെ പ്രീ കോൺട്രാക്ടിൽ എത്തിയെന്ന കാര്യം പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മർക്കസ് മാർഗുല്ലോ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഏതാണ് ആ രണ്ട് താരങ്ങൾ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ഇപ്പോഴിതാ മാർക്ക്സ് പറഞ്ഞ ആ രണ്ട് താരങ്ങളുടെ കാര്യത്തിൽ ഏതാണ്ട് വ്യക്തത വന്നിരിക്കുകയാണ്. രണ്ടിലൊരാൾ ഐസ്വാൾ എഫ്സിയുടെ ഗോൾ കീപ്പർ നോറ ഫെർണാണ്ടസ് ആണെന്ന് പിന്നീട് മർക്കസ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മാർക്കസ് പറഞ്ഞ ആ രണ്ടാമത്തെ താരം ഐസ്വാൾ എഫ്സിയുടെ തന്നെ ലെഫ്റ്റ് വിങ്ങർ ലാൽത്വമാവിയയാണെന് ഉറപ്പായിരിക്കുകയാണ്. താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ള വാർത്ത നേരത്തെ ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.

കൂടാതെ താരം ഐസ്വാൾ വിട്ടതായി ഔദ്യോഗിക പ്രഖ്യാപനം വരികയും ചെയ്തു. താരം തന്നെയാണ് താൻ ഐസ്വാൾ വിട്ട കാര്യം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഐസ്വാൾ ആരാധകർക്ക് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

22 കാരനായ ലാൽത്വമാവിയ കഴിഞ്ഞ സീസണിൽ ഐസ്വാളിനായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ രണ്ട് ഗോളും 3 അസിസ്റ്റും താരം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ഇംഗ്ലണ്ടിൽ നിന്നോ?; പുതിയ സൂചനകൾ പുറത്ത്

ALSO READ: സൂപ്പർ താരം ക്ലബ് വിടുമോ? മുംബൈയുടെ നീക്കം ബ്ലാസ്റ്റേഴ്സിന് പണിയാകും

ALSO READ: കേരളാ ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലും ഇല്ലാതാവാൻ പോകുകയാണോ?; ആരാധകരുടെ ചങ്ക് തകർത്ത് ഖത്തറിൽ നിന്നൊരു വമ്പൻ റിപ്പോർട്ട്

സഞ്ജുവും പിള്ളേരും ഡബിൾ സ്ട്രോങ്ങോടെ പ്ലേ ഓഫിലേക്; തുണയായത് ഡൽഹി ക്യാപിറ്റൽസ്…

ഐഎസ്എൽ ചാമ്പ്യൻമാർക്കിടയിൽ തലയയുർത്തി ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി😍🔥