ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനവും പരാജയപ്പെട്ടതോടെ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണ്. ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനാണ് കീഴടങ്ങിയത്. പരമ്പര നഷ്ടമായതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് നായകൻ ശുഭ്മാൻ ഗില്ലാണ്. രണ്ട് മത്സരങ്ങളിലും ബാറ്റ് കൊണ്ട് തിളങ്ങാൻ ഗില്ലിന് സാധിച്ചിരുന്നില്ല. അതിനാൽ പരാജയഭാരം ആരാധകർ ഗില്ലിന് നൽകുകയാണ്. എന്നാൽ ഗില്ലിന് മേൽ പരാജയഭാരം കെട്ടിവെക്കാൻ കാരണം പരമ്പരയിലെ താരത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം മാത്രമല്ല. അതിന് മറ്റ് പല കാരണങ്ങൾ കൂടിയുണ്ട്.
ALSO READ: ind vs aus : രണ്ട് കളികളിലും ഇന്ത്യയുടെ ‘തുറുപ്പ് ചീട്ടായി’; ഇവൻ കൊള്ളാമെന്ന് ആരാധകർ
രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതും പകരം ഗില്ലിനെ നായകനാക്കിയതും ആരാധകരിൽ പലർക്കും രസിച്ചിട്ടില്ല. ഇക്കാരണവും ആരാധകർ ഗില്ലിനെതിരെ തിരിയാൻ കാരണമായി. രോഹിതിന്റെ നായകസ്ഥാനം നഷ്ടമാവാൻ മാത്രമല്ല, ടി20യിൽ യശ്വസി ജയ്‌സ്വാളിന് സ്ഥാനം നഷ്ടമാവാനും സഞ്ജുവിന് ബാറ്റിംഗ് പൊസിഷൻ നഷ്ടമാവാനും കാരണം ഗില്ലാണ്. ഇതൊക്കെയും ഗില്ലിനെ മേലിനുള്ള വിമർശനത്തിന് ശക്തി പകർന്നു.
ALSO READ: വിരമിക്കൽ സൂചന നൽകി കോഹ്ലി; ആരാധകർക്ക് നന്ദി അറിയിച്ച് മടക്കം ( വീഡിയോ കാണാം)
