Indian Super League

ISL സംപ്രേഷണ അവകാശം സ്വന്തമാക്കി ഫാൻകോഡ്; പക്ഷെ ടിവി ടെലികാസ്റ്റിംഗ് പ്രതിസന്ധിയിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ ഓൺലൈൻ സംപ്രേഷണ അവകാശം സ്വന്തമാക്കി ഫാൻകോഡ്. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ഐഎസ്എൽ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്.

മറ്റ് വമ്പൻ കമ്പനികളായ ജിയോ സ്റ്റാർ, ABP, വിദേശ കമ്പനിയായ ടു സർക്കിൾസ് തുടങ്ങിയവെ മറികടന്നാണ് ഫാൻകോഡ് ഐഎസ്എൽ സംപ്രേഷണം അവകാശം സ്വന്തമാക്കുന്നത്. KPS സ്റ്റുഡിയോയായിരിക്കും ഐഎസ്എലിന്റെ വേൾഡ് ഫീഡ് പ്രൊഡക്ഷൻ കൈകാര്യം ചെയ്യുക.

പക്ഷെ നിലവിലെ സാഹചര്യത്തിൽ ഐഎസ്എലിന്റെ ടിവി ടെലികാസ്റ്റിംഗ് പ്രതിസന്ധിയിലാണ്. ഫാൻകോഡ് ഐഎസ്എലിന്റെ ടിവി ടെലികാസ്റ്റിംഗ് അവകാശവും വാങ്ങിയിട്ടുണ്ടെങ്കിലും, ഫാൻകോഡിന് സ്വന്തമായി ടിവി ചാനൽ ഇല്ലാ. അതുകൊണ്ട് തന്നെ നിലവിൽ ഫാൻകോഡ് ടിവി ടെലികാസ്റ്റിംഗ് കമ്പനികളുമായി ചർച്ചകളിലാണ്.

ചില അഭ്യൂഹങ്ങൾ പ്രകാരം സോണി സ്പോർട്സായിരിക്കും ISL 2025-26 സീസണിന്റെ ടിവി പാർട്ണറെന്നാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്ത് വരുന്നതാണ്.