ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഓസ്ട്രേലിയൻ മുന്നേറ്റ നിര താരമായ ജോഷുവ സോട്ടിരിയോ ഇതാ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്.

താരത്തിന്റെ ജന്മനാടായ ഓസ്ട്രേലിയൻ ടോപ്പ് ഡിവിഷൻ ലീഗായ എ-ലീഗ് വമ്പന്മാരായ സിഡ്‌നി എഫ്സിയാണ് താരത്തെ സ്വന്തമാക്കിയത്. ക്ലബ്‌ തന്നെയാണ് ഈകാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.

ബയേൺ മ്യുണിക്ക് എന്നീ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ കളിക്കുന്ന ക്ലബ്ബാണ് സിഡ്‌നി. ലോക ക്ലബ്‌ റാങ്കിങ്ങിൽ നോക്കുമ്പോൾ 72ആം സ്ഥാനത്ത്. എന്തിരുന്നാലും താരത്തിന് ബ്ലാസ്റ്റേഴ്‌സിനെക്കാൾ മികച്ച ക്ലബ്ബിലാണ് അവസരം ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പാണ്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം രണ്ട് സീസണുകൾ ഉണ്ടായിരുന്നെങ്കിലും, ബ്ലാസ്റ്റേഴ്‌സിനായി ഒരൊറ്റ ഔദ്യോഗിക മത്സരം പോലും കളിക്കാൻ കഴിയാത്തെയായിരുന്നു സോട്ടിരിയോ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. പരിക്കാണ് താരത്തിന് തിരച്ചടിയായത്.