CricketIndian Cricket TeamSports

ഏഷ്യകപ്പ്; ഇന്ത്യയുടെ ഓപ്പണിങ് ജോഡിയെ തിരഞ്ഞെടുത്ത് ഗംഭീർ

വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2025-ൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെ പരിശീലകൻ ഗൗതം ഗംഭീർ കണ്ടെത്തിയതായി റിപ്പോർട്ട്.

വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2025-ൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെ പരിശീലകൻ ഗൗതം ഗംഭീർ കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂസ് 24 റിപ്പോർട്ടർ വൈഭവ് അറോറയുടെ റിപ്പോർട്ടിലാണ് ഓപ്പണിങ് ജോഡിയെ പറ്റിയുള്ള സൂചനകൾ നൽകുന്നത്.

ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ഇന്ത്യൻ ടീമിനായി ഓപ്പൺ ചെയ്യുമെന്നാണ് അദ്ദേഹത്തിൻറെ റിപ്പോർട്ട്. മലയാളി താരം സഞ്ജു സാംസൺ ഇതോടെ ഓപ്പണിങിനിറങ്ങില്ല എന്ന കാര്യം ഈ റിപ്പോർട്ടോട് കൂടി വ്യക്തമാവുകയാണ്. സഞ്ജു ഇനി ആദ്യ ഇലവനിൽ ഉണ്ടാവുമോ, ഉണ്ടെങ്കിൽ ഏത് പൊസിഷനിലായിരിക്കും താരം കളിക്കുക എന്ന കാര്യം ഇപ്പോഴും അവ്യകത്മാണ്.

മറുഭാഗത്ത് ഗില്ലും ജയ്‌സ്വാളും ആവട്ടെ ഈ വർഷം നടന്ന ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി അഭിഷേക് ശർമ്മയും, ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഏഷ്യാ കപ്പിൽ ഇവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചാൽ അടുത്ത ലോകകപ്പിൽ ഇരുവരും ഇന്ത്യൻ ടീമിൻ്റെ ഭാഗമായേക്കാം. ഇത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവിക്ക് ഒരു നല്ല സൂചനയാണ്. സഞ്ജുവിന് ഇത് ശുഭസൂചനയല്ല.

പുതിയ ഓപ്പണിംഗ് കോമ്പിനേഷനിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഗില്ലും അഭിഷേകും മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന് ഒരു വിജയം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.