CricketIndian Cricket TeamSports

മൂന്നാം ഏകദിനത്തിൽ അവനെ കളിപ്പിക്കണം; തീർച്ചയായും ജയിക്കും; ഗംഭീറിന് നിർദേശം

ഇന്ത്യ- ന്യൂസിലാൻഡ് പരമ്പരയിലെ നിര്ണായകമായ മൂന്നാം ഏകദിനം നാളെ നടക്കാനിരിക്കുകയാണ് (ind vs nz odi). ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നടക്കാനിരിക്കുന്നത്.ഇരുടീമുകളും ഓരോ ജയം വീതം നേടി പരമ്പര 1-1ന് ഒപ്പമായതിനാല്‍ മൂന്നാം ഏകദിനം ഏറെ നിർണായകമാണ്.

എന്നാൽ മൂന്നാം മത്സരത്തിൽ ഇന്ത്യ നിർണായകമായ ഒരു മാറ്റം വരുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ബൗളിങ് ലൈനപ്പിലാണ് ഒരു മാറ്റം നടത്താനാണ് വരുണ്‍ ആരോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അര്‍ഷ്ദീപ് സിങിനെ മൂന്നാം മത്സരത്തിൽ കളിപ്പിക്കാനാണ് വരുൺ ആരോണിന്റെ നിർദേശം.

ind vs nz odi

ന്യൂബോളില്‍ വിക്കറ്റെടുക്കുന്നയാളാണ് അര്‍ഷ്ദീപ്. അതിനാൽ നിർണായക മത്സരത്തിൽ അദ്ദേഹത്തെ കളിപ്പിക്കണമെന്നാണ് ആരോണിന്റെ അഭിപ്രായം.

അര്‍ഷ്ദീപ് വരികയാണെങ്കില്‍ സ്ഥാനം തെറിച്ചേക്കുക പ്രസിദ്ധിനായിരിക്കും. കാരണം ബൗളിങില്‍ അദ്ദേഹത്തിനു വലിയ ഇംപാക്ടുണ്ടാക്കാന്‍ അടുത്തിടെയായി സാധിക്കുന്നില്ല.

ALSO READ: അഗാർക്കറിന്റെ തന്നിഷ്ടം; ഇന്ത്യൻ ടീമിൽ തഴയപ്പെട്ടത് 3 പ്രതിഭകൾ

content: ind vs nz odi