ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം തവണയും കിരീടം ചൂടിയപ്പോൾ, കളിക്കളത്തിന് പുറത്ത് പരസ്യ വരുമാനത്തിലും റെക്കോർഡുകൾ തകർന്നു. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ പരസ്യദാതാക്കളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത് (India T20 World Cup Victory Ad Revenue Record).
ALSO READ: ഉറ്റവരുടെ മരണം, ഫൈനലിൽ ഇഷാൻ ബാറ്റ് വീശിയത് ദുരന്തവാർത്തകൾക്കിടയിൽ; വെളിപ്പെടുത്തി പിതാവ്
ഫൈനൽ മത്സരത്തിനിടെയുള്ള വെറും 10 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് 50 ലക്ഷം രൂപ വരെയാണ് ഔദ്യോഗിക സംപ്രേഷണാവകാശികളായ ജിയോസ്റ്റാർ (JioStar) ഈടാക്കിയത്. ഇക്കണോമിക് ടൈംസ് ആണ് കണക്കുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ALSO READ: തകർന്ന് പോയനിമിഷങ്ങളുണ്ട്; തുണയായത് ഇതിഹാസ താരം; മനസ്സ് തുറന്ന് സഞ്ജു
പരസ്യ നിരക്ക് 50 ലക്ഷം രൂപ വരെയാണ് ജിയോസ്റ്റാർ ആവശ്യപ്പെട്ടതെങ്കിലും, മിക്ക കരാറുകളും 25 മുതൽ 30 ലക്ഷം രൂപ വരെയുള്ള നിരക്കിലാണ് ഉറപ്പിച്ചത്. ഡിജിറ്റൽ സ്ട്രീമിംഗിലായിരുന്നു പരസ്യദാതാക്കൾക്ക് ഏറ്റവും കൂടുതൽ താല്പര്യം. കണക്റ്റഡ് ടിവികളിൽ 90 ശതമാനത്തിലധികം പരസ്യ സ്ലോട്ടുകളും ഫൈനലിന് മുൻപ് തന്നെ വിറ്റുപോയിരുന്നു.

ഇന്ത്യയുടെ തകർപ്പൻ പ്രകടനം വിപണിയിൽ വലിയ ചലനമുണ്ടാക്കിയെന്ന് ജിയോസ്റ്റാർ വൈസ് ചെയർമാൻ ഉദയ് ശങ്കർ പറഞ്ഞു. മൂന്ന് ഇന്ത്യക്കാരിൽ ഒരാൾ വീതം സെമി ഫൈനൽ കണ്ടുവെന്നും ഇത് വിനോദ വ്യവസായത്തിന്റെ ഭാവി സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ചാമ്പ്യന്മാരായതോടെ വരും വർഷങ്ങളിലും ക്രിക്കറ്റ് വിപണിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (BARC) കണക്കുകൾ പ്രകാരം ആദ്യ 49 മത്സരങ്ങൾ കൊണ്ട് തന്നെ ഇന്ത്യയിൽ 27.5 കോടി ആളുകളിലേക്ക് ടെലിവിഷൻ വഴി ടൂർണമെന്റ് എത്തിയിരുന്നു. ഗൂഗിൾ, മാരിയറ്റ് ബോൺവോയ് തുടങ്ങിയ ആഗോള ബ്രാൻഡുകളെ സ്പോൺസർമാരായി എത്തിച്ചതിലൂടെ ഐസിസിക്കും (ICC) ഏകദേശം 110 ദശലക്ഷം ഡോളറിലധികം വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
content: India T20 World Cup Victory Ad Revenue Record