FootballI LeagueSports

ആഫ്‌കോൺ ടോപ്പ് സ്‌കോർ ഇനി ഇന്ത്യയിൽ; വമ്പൻ സൈനിങ്‌

2017 അണ്ടർ 17 ആഫ്‌കോൺ കപ്പിലെ ടോപ് സ്കോററും മുൻ വാറ്റ്ഫോർഡ് താരവുമായ ഫാൻജെ ടൂറെയെ ടീമിലെത്തിച്ച് ഐ-ലീഗ് ക്ലബായ റിയൽ കശ്മീർ എഫ്സി (indian football news).

2017-ലെ അണ്ടർ-17 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ ടോപ്പ് സ്‌കോററായ ഈ 23-കാരന്റെ വരവ് വരാനിരിക്കുന്ന സീസണിൽ കശ്മീരിനെ കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലെത്തിക്കുമെന്നുറപ്പാണ്.

കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റിയൽ കശ്മീർ ഇത്തവണ കൂടുതൽ കരുത്തുറ്റ വിദേശ നിരയെയാണ് അണിനിരത്തുന്നത്.

റിയൽ കശ്മീരിന്റെ ഈ സീസണിലെ ഏറ്റവും മൂല്യമുള്ള സൈനിങ്ങായി ജിബ്രിൽ ഫാൻജെ ടൂറെ മാറിക്കഴിഞ്ഞു. 14-ാം വയസ്സിൽ തന്നെ ആഫ്രിക്കൻ ഫുട്ബോൾ ലോകത്തെ വിറപ്പിച്ച താരമാണ് ടൂറെ.

2017-ലെ അണ്ടർ-17 ആഫ്‌കോൺ കപ്പിൽ ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ടൂറെ ഗിനിയയെ സെമി ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

ആ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിലും ഇറാനെതിരെയും കോസ്റ്റാറിക്കയ്ക്കെതിരെയും ഗോൾ നേടി ടൂറെ തന്റെ പ്രതിഭ തെളിയിച്ചിരുന്നു.

ലോകപ്രശസ്ത മാധ്യമമായ ദ ഗാർഡിയൻ പുറത്തുവിട്ട ലോകത്തിലെ മികച്ച യുവതാരങ്ങളുടെ പട്ടികയിൽ പെഡ്രി, ജെറമി ഡോക്കു തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം ഇടം പിടിച്ച ചരിത്രവും ഈ ഗിനിയൻ താരത്തിനുണ്ട്.

indian football news

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വാറ്റ്‌ഫോർഡ് സ്വന്തമാക്കിയെങ്കിലും വർക്ക് പെർമിറ്റ് പ്രശ്നങ്ങളും മറ്റും കാരണമാണ് താരത്തിന് അവിടെ തുടരാൻ സാധിക്കാതെ പോയത്. പിന്നീട് ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും കളിച്ച ശേഷമാണ് ടൂറെ കശ്മീരിലെത്തുന്നത്.

വിങ്ങുകളിലൂടെ മിന്നൽ വേഗത്തിൽ പന്തുമായി കുതിക്കാനും ഡിഫൻഡർമാരെ കബളിപ്പിച്ച് ഗോൾ നേടാനുമുള്ള ടൂറെയുടെ കഴിവിൽ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിന് വലിയ പ്രതീക്ഷയാണുള്ളത്.

മറ്റ് സൈനിംഗുകൾ

ടൂറെയ്ക്ക് പുറമെ മറ്റ് മൂന്ന് വിദേശ താരങ്ങളെ കൂടി കശ്മീർ ടീമിലെത്തിച്ചിട്ടുണ്ട്.

പ്രതിരോധ നിരയെ കോട്ട കെട്ടി കാക്കാൻ ഐവറികോസ്റ്റിൽ നിന്നുള്ള ഹബീബ് ഒമർ ഫൊഫാനയാണ് എത്തുന്നത്. 1.92 മീറ്റർ ഉയരമുള്ള ഈ താരം ഏരിയൽ ഡ്യുവലുകളിൽ അജയ്യനാണ്.

കിഴക്കൻ യൂറോപ്പിലെയും സൗദി അറേബ്യയിലെയും ശാരീരികക്ഷമതയേറിയ ലീഗുകളിൽ കളിച്ച പരിചയം ഫൊഫാനയ്ക്ക് തുണയാകും (indian football news).

നൈജീരിയൻ യുവതാരം ഷെഡ്രാക്ക് ചാൾസാണ് കശ്മീർ നിരയിലെ മറ്റൊരു കരുത്ത്. സെർബിയൻ വമ്പന്മാരായ റെഡ് സ്റ്റാർ ബെൽഗ്രേഡ് അക്കാദമിയിലൂടെ വളർന്നുവന്ന ചാൾസ് ഗോൾ അടിക്കുന്നതിൽ വലിയ മികവ് പുലർത്തുന്ന താരമാണ്.

മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ഘാനയിൽ നിന്നുള്ള മമൂദ് ഓഷിയെയാണ് കാശ്മീരിന്റെ മറ്റൊരു സൈനിങ്‌. ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ മിന്നും പ്രകടനത്തിന് ശേഷമാണ് ഓഷി കശ്മീരിലെത്തുന്നത്.

ഏഷ്യൻ കാലാവസ്ഥയിൽ കളിച്ചുള്ള പരിചയവും ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളിക്കാനുള്ള അദ്ദേഹത്തിന്റെ വൈവിധ്യവും ലീഗിൽ കശ്മീരിന് മുൻതൂക്കം നൽകും.

കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന ബ്രസീലിയൻ താരം എഡ്വേർഡോ കൗ ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്‌സിയിലേക്ക് മാറിയത് ടീമിന് തിരിച്ചടിയായെങ്കിലും അതിലും മികച്ച താരങ്ങളെ പകരം എത്തിക്കാൻ മാനേജ്‌മെന്റിനായി.

നായകൻ കമൽ ഇസയുടെ കരാർ 2025-26 സീസൺ വരെ നീട്ടിയത് ടീമിലെ ഒത്തിണക്കം നിലനിർത്താൻ സഹായിക്കും. ഫെബ്രുവരി 21-ന് പുതിയ സീസൺ ആരംഭിക്കാനിരിക്കെ ശ്രീനഗറിൽ കനത്ത പരിശീലനത്തിലാണ് റിയൽ കശ്മീർ.

ഇന്ത്യൻ ഫുട്ബോൾ ലീഗിലെ ശക്തമായ പോരാട്ടത്തിനൊടുവിൽ ഇത്തവണ ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടുക എന്നത് മാത്രമാണ് ‘സ്നോ ലെപ്പേർഡ്‌സ്’ എന്ന് വിളിക്കപ്പെടുന്ന റിയൽ കശ്മീരിന്റെ ലക്ഷ്യം.

ഫാൻജെ ടൂറെയെപ്പോലൊരു ലോകോത്തര യുവതാരത്തിന്റെ സാന്നിധ്യം കശ്മീരിലെ ഫുട്ബോൾ ആരാധകർക്കിടയിലും വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി അമേ; ഗോകുലത്തിനെതിരെ ഏകപക്ഷീയ ജയം

ALSO READ: ബ്ലാസ്റ്റേഴ്സിന് ഗോൾഡൻ ചാൻസ്; ബെംഗളൂരു പത്തിമടക്കുന്നു

content: indian football news