CricketIndian Cricket TeamSports

ഐപിഎല്ലിൽ മിന്നും പ്രകടനം; എന്നിട്ടും ഗംഭീറിന് വേണ്ട, നിരാശ പ്രകടിപ്പിച്ച് സൂപ്പർ താരം

33 കാരനായ താരം മധ്യനിരയിലും ഫിനിഷിങ് റോളിലും മികവ് പുലർത്തുന്ന താരമാണ്. ടി20 ക്രിക്കറ്റിലാണ് താരം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത്.

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ദേശീയ ടീമിന്റെ പടിവാതിൽക്കൽ പോലും എത്താത്ത ചില താരങ്ങളുണ്ട്. അതിലൊരാളാണ് പഞ്ചാബ് കിങ്‌സ് താരം ശശാങ്ക് സിങ്. ഇപ്പോഴിതാ ദേശീയ ടീമിലേക്ക് വിളിയെത്താത്തിനെ കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് താരം.

ALSO READ: T20 WORLD CUP; ഇത് വരെ യോഗ്യത നേടിയത് 19 ടീമുകൾ; ഒരൊറ്റ പുതുമുഖം, ജപ്പാനും സാധ്യതാ ലിസ്റ്റിൽ

എനിക്ക് നിരാശയുണ്ട്. അക്കാര്യം ഞാൻ മറച്ച് വെക്കുന്നില്ല, എങ്കിലും ഞാൻ എന്റെ പ്രകടനം തുടരും.കൂടാതെ എനിക്ക് കൂടുതൽ മെച്ചപ്പെടുത്താൻ എന്ത് ചെയ്യാനാകുമെന്ന് സ്വയം ചോദിച്ചുകൊണ്ടേയിരിക്കും. എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ മാത്രമല്ല, രാജ്യത്തിന് വേണ്ടി മത്സരങ്ങൾ ജയിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു; ശശാങ്ക് സിംഗ് പറഞ്ഞു.

ALSO READ: വർഷങ്ങളായി ഇന്ത്യൻ സ്‌ക്വാഡിൽ; പക്ഷെ ഇത് വരെ അരങ്ങേറ്റം നടത്തിയിട്ടില്ല; വേദന പങ്ക് വെച്ച് ഇന്ത്യൻ ബാറ്റർ

ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിൽ താരത്തിന് നിരാശയുണ്ടെങ്കിലും, അതിലൂടെ തളരാതെ പ്രകടനത്തിലൂടെ മറുപടി നൽകാനുള്ള ശക്തമായ തീരുമാനമാണ് താരം പ്രകടിപ്പിക്കുന്നത്. സമീപകാലത്തെ പ്രകടനങ്ങളിലൂടെ മധ്യനിരയിലെ വിശ്വസ്ത താരമായി മാറിയ ശശാങ്ക്, തൻ്റെ അവസരത്തിനായി കഠിനമായി പ്രയത്നിക്കുമെന്ന സന്ദേശമാണ് തന്റെ വാക്കുകളിലൂടെ നൽകുന്നത്.

ALSO READ: സഞ്ജു, ദീപക് ചഹർ, മിച്ചൽ സ്റ്റാർക്ക്; ഐപിഎൽ ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് ഇതാ

33 കാരനായ താരം മധ്യനിരയിലും ഫിനിഷിങ് റോളിലും മികവ് പുലർത്തുന്ന താരമാണ്. ടി20 ക്രിക്കറ്റിലാണ് താരം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത്.

ALSO READ: സഞ്ജു ഉൾപ്പെടെ 3 താരങ്ങൾ പുറത്ത് ; രാജസ്ഥാന്റെ റിലീസിങ് ലിസ്റ്റ് പുറത്ത്