ഏഷ്യകപ്പിൽ ഇന്ത്യ ഇന്ന് ആദ്യപോരിന് ഇറങ്ങുകയാണ്. ദുർബലരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളി എന്നതിനാൽ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തില്ല. അതിനാൽ ഒരു പരീക്ഷണഫോർമുലയായിരിക്കും പരിശീലകൻ ഗൗതം ഗംഭീർ പയറ്റുക. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം.
പേസർ ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരത്തിൽ കളിയ്ക്കാൻ സാധ്യതയില്ല. ദുർബലരായ എതിരാളികളോട് കളിപ്പിക്കാതെ ഗ്രൂപ്പ്ഘട്ടത്തിൽ പാക്കിസ്ഥാൻ, സൂപ്പർ 4 എന്നീ പ്രധാന മത്സരങ്ങളിലായിരിക്കും ബുംറ കളിക്കുക.
മലയാളി താരം സഞ്ജു സാംസണും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മധ്യനിരയിൽ ജിതേഷ് ശർമ്മയായിരിക്കും കളിക്കുക.
സ്പിന്നർമാർക്ക് വളക്കൂറുള്ള പിച്ചായതിനാൽ 3 സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെയായിരിക്കും ഇന്ത്യ ഇറക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ്മ, ഹർദിക് പാണ്ട്യ, റിങ്കു സിങ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അർശ്ദീപ് സിങ്
