FootballKBFCSports

ഇതെന്തൊരു ഗോൾ; ഗോളടിച്ച വിബിൻ വരെ ചിരിച്ച്; ഇന്ത്യ- ബ്രൂണെ മത്സരത്തിലെ രസകരമായ ഗോൾ വീഡിയോ കാണാം

ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് വന്ന ഗോൾ കണ്ട് വിബിൻ മോഹനും ചിരിയടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

എഎഫ്സി അണ്ടർ-23 ഏഷ്യകപ്പ് യോഗ്യത മത്സരത്തിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് ഇന്ത്യ ബ്രൂണോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിലെ രണ്ട് ഗോളുകൾ നേടിയ മലയാളി താരം വിബിൻ മോഹനാണ് ഗോൾ മഴയ്ക്ക് തുടക്കമിട്ടത്.

എന്നാൽ മത്സരത്തിൽ പിറന്ന രണ്ടാം ഗോൾ ബ്രൂണോ ഗോൾകീപ്പറുടെ പിഴവിൽ സംഭവായിച്ചതായിരുന്നു. മലയാളി താരം വിബിനായിരുന്നു ഗോളിന്റെ ഉടമ.

കോർണർ കിക്കിൽ നിന്നും ബോക്സിന് പുറത്തേക്ക് കിട്ടിയ പന്ത് വിബിൻ ഒന്ന് ചിപ്പ് ചെയ്യുക മാത്രമാണ് ചെയ്തത്. എന്നാൽ ബ്രൂണോ ഗോൾ കീപ്പർക്ക് പന്ത് കൈപ്പിടിയിലൊതുക്കാൻ കഴിയാതെ വന്നതോടെ പന്ത് വലയിലെത്തി.

ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് വന്ന ഗോൾ കണ്ട് വിബിൻ മോഹനും ചിരിയടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഫുട്ബാൾ ലോകത്തെ രസകരമായ ഗോളുകളിൽ ഒന്നാണ് ഇതെന്നാണ് ആരാധകർ ഈ ഗോളിനെ വിശേഷിപ്പിക്കുന്നത്.