CricketIndian Premier League

മുംബൈയുടെ ദൈവപുത്രൻ തിരിച്ചെത്തി; RCBക്കെതിരെ കളിക്കും…

ടീമിലെ മുൻനിര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ആരോഗ്യവാനാണെന്നും തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിന്, ബുംറയെ ലഭ്യമാണെന്നും വ്യക്തമാക്കി.

മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകൻ മഹേല ജയവർധന, ടീമിലെ മുൻനിര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ആരോഗ്യവാനാണെന്നും തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിന്, ബുംറയെ ലഭ്യമാണെന്നും വ്യക്തമാക്കി.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ സിഡ്‌നി ടെസ്റ്റിൽ നടുവിന് പരിക്കേറ്റതിന് ശേഷം ബുംറയുടെ ആദ്യ മത്സരമായിരിക്കും RCB ക്കെതിരെ. ഇന്ത്യ വിജയിച്ച ICC ചാമ്പ്യൻസ് ട്രോഫിയിലും അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല.

“ബുംറ ലഭ്യമാണ്, അദ്ദേഹം ഇന്ന് പരിശീലനം നടത്തിയിട്ടുണ്ട്. RCB ക്കെതിരായ മത്സരത്തിന് ലഭ്യമാണ്. NCA സെഷനുകൾ നടത്തി അദ്ദേഹം ഇന്നലെ രാത്രി എത്തി. അദ്ദേഹത്തെ ഞങ്ങളുടെ ഫിസിയോകൾക്ക് കൈമാറി. അദ്ദേഹം ഇന്ന് പരിശീലന സെക്ഷനിൽ ബൗൾ ചെയ്യുന്നുണ്ട്, അതിനാൽ എല്ലാം നല്ലതാണ്“ എന്നാണ് മഹേല ജയവർധന പറഞ്ഞത്.

നിലവിൽ വളരെയധികം മോശം അവസ്ഥയിലൂടെ കടന്നു പോവുന്ന മുംബൈ ഇന്ത്യൻസിന് ബുംറയുടെ തിരിച്ചു വരവ് ഏറെ ആശ്വാസം നൽകും. ഇനി ആരാധകർ കാത്തിരിക്കുന്നത് ബുംറയുടെ വരവോടെ വിഘ്‌നേഷ് പുത്തൂർ അല്ലെങ്കിൽ അശ്വനി കുമാർ, ഇവരിൽ ആരായിരിക്കും പുറത്ത് പോകുവ എന്നാണ്.