FootballIndian Super CupKBFCSports

മുംബൈയോട് തോറ്റാലും ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം; പക്ഷെ, ചില കാര്യങ്ങൾ കൂടി നടക്കണം

ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്.

സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനൽ യോഗ്യതയ്ക്കരികിലാണ് ( kbfc super cup ). കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡൽഹിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയതും, മറ്റൊരു മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് മുംബൈ സിറ്റി എഫ്സിയെ ഏകഗോളിന് പരാജയപ്പെടുത്തിയതും കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്. എങ്ങനെയെന്നല്ലേ.. പരിശോധിക്കാം. ( kbfc super cup )

ബ്ലാസ്റ്റേഴ്‌സ് – മുംബൈ മത്സരം

മുംബൈയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്തോ ൽക്കുകയാണ് (kbfc vs mcfc ) എങ്കിൽ അത് ഒരൊറ്റ ഗോൾ ഡിഫറൻസിൽ മാത്രമായിരിക്കണം. ഒന്നിൽ കൂടുതൽ ഗോളുകളുടെ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റാൽ ബ്ലാസ്റ്റേഴ്‌സ് പുറത്താകും. ഇനി, ഒരൊറ്റ ഗോളിന് തോറ്റാൽ മാത്രം പോരാ, രാജസ്ഥാൻ യുണൈറ്റഡും സ്പോർട്ടിങ് ക്ലബ് ഡൽഹിയും തമ്മിലെ മത്സരവും ബ്ലാസ്റ്റേഴ്സിന് ( kbfc )അനുകൂലമാകണം.

രാജസ്ഥാൻ- ഡൽഹി പോരാട്ടം

രാജസ്ഥാൻ സ്പോർട്ടിങ് ഡൽഹിയോട് തോൽക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന് നല്ലത്. ഇനി അഥവാ അവർ സ്പോർട്ടിങ് ഡെൽഹിയോട് വിജയിച്ചാൽ രണ്ട് ഗോളുകളുടെയോ അല്ലെങ്കിൽ രണ്ടിൽ കുറവ് ഗോളുകളുടെയോ വ്യത്യാസത്തിൽ മാത്രമേ ജയിക്കാൻ പാടുകയുള്ളു. ( kbfc super cup )

കൂടുതൽ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

തോറ്റാൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാൻ മറ്റുള്ളവരെയും കൂടി ആശ്രയിക്കേണ്ടി വരും. എന്നാൽ സമനില നേടിയാൽ ആരെയും ആശ്രയിക്കാതെ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. സെമിയിലെത്തിയത് എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

WATCH KBFC VS SCD MATCH HIGHLIGHTS

ക്ലബ് രൂപീകരിച്ചിട്ട് ഇത് വരെ കിരീടം നേടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടിയില്ല എങ്കിൽ ആരാധകരുടെ വൻ കൊഴിഞ്ഞ് പോക്ക് കൂടി കാണേണ്ടി വരും. നിലവിൽ ഐഎസ്എൽ കളിക്കുന്ന എല്ലാ ക്ലബ്ബുകൾക്കും മേജർ കിരീടങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന് മാത്രമാണ് ഇതില്ലാത്തത്. വലിയ ആരാധകരുണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന്റെ കിരീടവരൾച്ച ആരാധകരെ നിരാശയിലാക്കുന്നുണ്ട്.

ക്ലബ്ബിന്റെ ഇത് വരെയുള്ള സൂപ്പർ കപ്പ് പ്രകടനങ്ങൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പുതിയ സൈനിംഗുകളായ കോൾഡോ ഒബിയേറ്റ, യുവാൻ റോഡ്രിഗസ് എന്നിവരൊക്കെ മികച്ച പ്രകടനം നടത്തുന്നത് ഒരു കിരീട സാധ്യത തെളിയിക്കുന്നു. സൂപ്പർ കപ്പിൽ കിരീടം നേടാനായാൽ അത് ക്ലബിനുണ്ടാക്കുന്ന മൈലേജ് ചെറുതായിരിക്കില്ല. സൂപ്പർ കപ്പ് വിജയികൾക്ക് എഎഫ്സി യോഗ്യത ഉള്ളതിനാൽ കിരീടം നേടാനായാൽ ബ്ലാസ്റ്റേഴ്സിന് എഎഫ്സി മത്സരങ്ങൾ കളിക്കാനാവും. ഇതോടെ ബ്ലാസ്റ്റേഴ്സും ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടവും ഏഷ്യയിൽ ശ്രദ്ധ നേടുകയും ചെയ്യും.