in , , ,

CryCry LOVELOVE OMGOMG

എന്ത് വിധിയിത്; ലൂണ വരുമ്പോൾ ദിമി പോകുമോ? പ്ലേ ഓഫിൽ ആരാധകർക്ക് ആശങ്ക

ലൂണയുടെ തിരിച്ച് വരവിൽ ആശ്വാസിക്കുന്ന ബ്ലാസ്റ്റേഴ്സിന് മറ്റൊരു ആശങ്ക കൂടി ലഭിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ദിമിത്രി ദയമന്തകോസ് പരിക്കിന്റെ പിടിയിലാണ് എന്നാണ് പുതിയ റിപോർട്ടുകൾ.

ലീഗ് ഘട്ടത്തിൽ പരിക്കുകളിൽ വലഞ്ഞ കേരളാ ബ്ലാസ്റ്റേഴ്‌സ് തപ്പിയും തടഞ്ഞ് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിരുന്നു. പ്രധാനമായും നായകൻ ലൂണയുടെ പരിക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ലീഗ് ഘട്ടത്തിൽ വലച്ചത്. എന്നാൽ പ്ലേ ഓഫിൽ ലൂണ മടങ്ങിയെത്തുമെന്ന ആശ്വാസ വാർത്ത രണ്ട് ദിവസങ്ങൾക്ക് മുമ്പ് പരിശീലകൻ ഇവാൻ വുകമനോവിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ ലൂണയുടെ തിരിച്ച് വരവിൽ ആശ്വാസിക്കുന്ന ബ്ലാസ്റ്റേഴ്സിന് മറ്റൊരു ആശങ്ക കൂടി ലഭിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ദിമിത്രി ദയമന്തകോസ് പരിക്കിന്റെ പിടിയിലാണ് എന്നാണ് പുതിയ റിപോർട്ടുകൾ.

ഈസ്റ്റ് ബംഗാളിനെതിരെയുള്ള അവസാന മത്സരത്തിൽ ദിമിയെ ബ്ലാസ്റ്റേഴ്‌സ് സബ് ചെയ്തിരുന്നു. ഇത് പരിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

താരത്തിന്റെ പരിക്കിന്റെ സ്വഭാവമോ പരിക്ക് ഭേദമാകാൻ എത്ര ദിവസം വേണ്ടി വരുമെന്നും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലാത്തതിനാൽ പ്ലേ ഓഫിൽ ദിമി ഉണ്ടാവുമോ എന്ന കാര്യത്തിൽ ആരാധകർ ആശങ്കയിലാണ്.

ALSO READ: പ്രശ്‍നങ്ങൾക്ക് പരിഹാരമാകുമോ? പ്ലേ ഓഫിൽ 25 കാരന് നിർണായക റോൾ നൽകാൻ ആശാൻ ?

അതെ സമയം പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചതിനാൽ ടീമിന്റെ അടുത്ത രണ്ട് മത്സരങ്ങളിലും ദിമി ഉണ്ടാകില്ലെന്ന് ആശാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

sources: FANPORT

ALSO READ: പ്രീമിയർ ലീഗ് ക്ലബ്ബുകളെ പിന്നിലാക്കി നമ്മുടെ ബ്ലാസ്റ്റേഴ്‌സ്

ALSO READ: 3 താരങ്ങളുണ്ടാവില്ല; ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ ബി വ്യക്തമാക്കി ഇവാൻ വുകമനോവിച്ച്

ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിക്ക് പരിക്ക്;രണ്ട് മത്സരം നഷ്ടമാവും.

ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ച താരത്തിന് ഐഎസ്എല്ലിൽ ഹാട്രിക്ക്