ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിൽ പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വരുന്ന മത്സരങ്ങളിൽ വിജയം സ്വന്തമാക്കി ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ടോപ്പ് സിക്സിനുള്ളിൽ ഫിനിഷ് ചെയ്യാനുള്ള പോരാട്ടത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ താൽക്കാലിക പരിശീലകന്മാർക്ക് കീഴിൽ ടീം മികച്ച രീതിയിൽ വിജയങ്ങൾ സ്വന്തമാക്കി തുടക്കം കുറിച്ചപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈയാഴ്ചയിലെ ടീം ഓഫ് ദി വീക്ക് ഇലവന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ബ്ലാസ്റ്റേഴ്സിന്റെ മലയാളി കോച്ചായ പുരുഷോത്തമനാണ്.
Also Read – ദുസാൻ മാത്രമല്ല, രണ്ടാമത്തെ ഫോറിൻ സൈനിങിനായി ബ്ലാസ്റ്റേഴ്സ്?വിദേശതാരം പുറത്തായേക്കും..
പക്ഷേ കഴിഞ്ഞ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ആശാനായിരുന്ന ഇവാൻ വുകമനോവിചിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീം ഓഫ് ദി വീക്ക് ഇലവന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെടുന്ന ബ്ലാസ്റ്റേഴ്സ് പരിശീലകനാണ് പുരുഷോത്തമൻ.
Also Read – കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം കിടിലൻ പ്രകടനം??സൂപ്പർതാരം തുടങ്ങികഴിഞ്ഞു..
മൈകൽ സ്റ്റാറെ ഏകദേശം 12 മത്സരങ്ങളിലോളം ബ്ലാസ്റ്റേഴ്സിനെ നയിച്ചുവെങ്കിലും കാര്യമായ മികച്ച പ്രകടനം സ്റ്റാറെക്ക് കീഴിൽ നടത്തുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. എന്നാൽ താത്കാലിക പരിശീലകന്മാർക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ ഏറെയാണ് നൽകുന്നത്.
Also Read – അൽവാരോ വസ്കസ് തിരിച്ചുവരവ് സൂചന നൽകി! സൈനിങ് തൂക്കാൻ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു?