ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും നിരവധി താരങ്ങളാണ് പുറത്തുപോകുന്നത്. വിദേശ താരങ്ങൾ ഉൾപ്പെടെ സൂപ്പർ താരങ്ങൾ ഇതിനോടകം ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ഐലീഗ് ടീമിലേക്ക് ലോൺ അടിസ്ഥാനത്തിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കൂടുമാറിയ ഇന്ത്യൻ സൂപ്പർ താരമായ ബ്രെയിസ് മിറാണ്ട മികച്ച പ്രകടനത്തോടെ തുടക്കം കുറിച്ചു.

Also Read –  പഴയ കോച്ചിന്റെ തന്ത്രങ്ങളിൽ ലൂണയും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും വീണുപോയി..

ഐ ലീഗിൽ ഐസ്വാൾ എഫ്സിക്കെതിരെ നടന്ന ഐ ലീഗ് മത്സരത്തിൽ താരം ഗോൾ സ്കോർ ചെയ്തെങ്കിലും എതിർതാരത്തിന്റെ സെൽഫ് ഗോളായാണ് രേഖപ്പെടുത്തിയത്.

Also Read –  സഹലിന്റെ പകരക്കാരൻ സൈനിങ്, ഫാൻസിനെ മണ്ടന്മാരാക്കുന്ന മാനേജ്മെന്റ്  സ്ട്രാറ്റജികളിലൊന്നാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ അവസരങ്ങൾ ഒന്നുമില്ലാതിരുന്ന താരത്തിന് ഐ ലീഗ് ടീമിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം ഐ ലീഗ് ടീമിലെത്തിയത്.

Also Read –  ദുസാൻ മാത്രമല്ല, രണ്ടാമത്തെ ഫോറിൻ സൈനിങിനായി ബ്ലാസ്റ്റേഴ്‌സ്🔥വിദേശതാരം പുറത്തായേക്കും..