ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി താരങ്ങളുടെ കൈമാറ്റങ്ങൾ നടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകൾ പുറത്തുവരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഡിഫൻസ് താരമായ പ്രീതം കോട്ടലിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനിൽ നിന്നും സഹലിന് പകരം കൊണ്ടുവന്ന താരമാണ് പ്രീതം കോട്ടാൽ.
Also Read – കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത, എതിരാളികളുടെ സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാ😍🔥
സഹൽ അബ്ദുസമദിനെ മോഹൻ ബഗാന് വിറ്റുതുലച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മാനേജ്മെന്റ് സഹലിനു പകരക്കാരനെ കൊണ്ടുവരുമെന്ന് അന്ന് ആരാധകരോട് പ്രഖ്യാപിചുവെങ്കിലും ഇതുവരെയും സഹലിന്റെ പൊസിഷനിൽ കളിക്കുന്ന മികച്ച ഇന്ത്യൻ താരത്തിനെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
Also Read – അൽവാരോ വസ്കസ് ബാക് ടു ബ്ലാസ്റ്റേഴ്‌സ്? ട്രാൻസ്ഫർ റൂമറിന്റെ അപ്ഡേറ്റ് ഇതാണ്🔥
കൂടാതെ ടീമിലുള്ള മറ്റു ഇന്ത്യൻ സൂപ്പർ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിറ്റുതുലക്കുകയാണ്. ജീക്സൻ സിങ്, രാഹുൽ കെപി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഒരു പിടി മികച്ച താരങ്ങളെ മാനേജ്മെന്റ് വിറ്റുതുലച്ചു.
Also Read – ഒന്നും അവസാനിച്ചിട്ടില്ല, കിടിലൻ സൈനിങ്ങുകൾ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥