ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട് ടീമിനെ ശക്തമാക്കാൻ ശ്രമിക്കുന്ന കേരളം ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യമായി നടത്തിയ സൈനിംഗ് വിദേശ താരത്തിന്റെതാണ്.

ടീമിലുള്ള ഡിഫൻസ്  മിഡ്ഫീൽഡർ ആയ കോഫിനെ ടീമിൽ നിന്നും ഒഴിവാക്കി പുതിയ ഡിഫൻസ്  മിഡ്ഫീൽഡർ ദുസാനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്.

Also Read –  അൽവാരോ വസ്കസ് ബാക് ടു ബ്ലാസ്റ്റേഴ്‌സ്? ട്രാൻസ്ഫർ റൂമറിന്റെ അപ്ഡേറ്റ് ഇതാണ്🔥

അതേസമയം മറ്റൊരു ഫോറിൻ സൈനിങ് കൂടി സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഭാഗത്തുനിന്നുമുണ്ടെന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അങ്ങനെ പുതിയൊരു ട്രാൻസ്ഫർ സൈനിങ് വരികയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ഏതു വിദേശ താരത്തിനെയാണ് ടീം ഒഴിവാക്കുക എന്നത് പ്രധാന ചോദ്യമാണ്.

Also Read –  ഒന്നും അവസാനിച്ചിട്ടില്ല, കിടിലൻ സൈനിങ്ങുകൾ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥

ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡിഫൻസ് താരമായ മിലോസിനെ ഒഴിവാക്കി പുതിയൊരു ഫോറിൻ ഡിഫൻസീവ് താരത്തിനെ സ്വന്തമാക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. മിലോസിനെക്കാൾ മികച്ച ഫോറിൻ താരത്തിന്റെ സൈനിംഗ് സ്വന്തമാക്കാനായാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തേക്കുള്ള മിലോസിന്റെ വഴി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ തെളിയും.

Also Read –  എതിരാളികൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് വിദേശതാരവും പരിശീലകനും👀🔥ഐഎസ്എൽ ടീം ഇതാണ്..