ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച് തുടർച്ചയായി പ്ലേഓഫ് മത്സരങ്ങളിലേക്ക് നയിച്ച പരിശീലകനാണ് യൂറോപ്പിൽ നിന്നുമുള്ള ഇവാൻ വുകമനോവിച്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ടുപോയതിന് ശേഷവും കേരള ബ്ലാസ്റ്റേഴ്സ്മായും ആരാധകരുമായും മികച്ച ബന്ധം പുലർത്തുന്ന ഇവാൻ ആശാൻ ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ സമയത്തെക്കുറിച്ചും സംസാരിച്ചു.
കൊച്ചിയിലെ എന്റെ ആദ്യ മത്സരത്തിന്റെ അനുഭവം വിലമതിക്കാനാവാത്ത ഒന്നായിരുന്നുവെന്ന് വെളിപ്പെടുത്തിയ ഇവാൻ ആശാൻ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി ബ്ലാസ്റ്റേഴ്സിനെ വിവരിച്ചു.
Also Read – Breaking News : ലൂണയോട് ടീം വിട്ടു പോവാൻ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു!! ഞെട്ടലോടെ ഫാൻസ്..
ഡ്രസ്സിംഗ് റൂമിൽ നിന്ന് ഇറങ്ങി ടണലിലൂടെ പിച്ചിലേക്ക് നടക്കാൻ തുടങ്ങുന്ന 20 സെക്കൻഡ് നിമിഷം, ഈ 20 സെക്കൻഡ് ഏറ്റവും മികച്ച നിമിഷങ്ങളായാണ് അനുഭവപ്പെട്ടതെന്നും അത് തന്റെ ഹൃദയത്തിൽ നിലനിൽക്കുമെന്നും ഇവാൻ വുകമനോവിച് പറഞ്ഞു.
Also Read – ലൂണയേ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ്👀സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് എതിരാളികൾ!!
