Indian Super League

ശത്രുക്കളുടെ വെല്ലുവിളികൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് പണം ഒഴുക്കേണ്ടി വരും??

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഉൾപ്പടെ നാല് ടീമുകളാണ് എതിരാളികളുടെ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ ജൂൺ മാസത്തിലാണ് ആരംഭിക്കുന്നത്. പുതിയ സീസണിലേക്ക് വേണ്ടി ടീമിനെ ശക്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിലാണ് ഐ എസ് എൽ ടീമുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ സൈനിംഗ് കാത്തിരിക്കുകയാണ്. നിലവിൽ ഇന്ത്യൻ താരങ്ങൾക്കായുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ നടക്കുന്നുണ്ട്.

Also Read  –  സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുമായി അവരെത്തി??

പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭുവിനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചതായി ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നിരുന്നു. നിഖിൽ പ്രഭുവിനെ കൂടാതെ അഭിഷേക് സിങ്ങിനെയും വിൽക്കുന്ന പഞ്ചാബ് എഫ് സി ഉയർന്ന ട്രാൻസ്ഫർ തുകയാണ് ഇരുവരുടെയും ട്രാൻസ്ഫറിൽ നിന്നും പ്രതീക്ഷിക്കുന്നത്.

Also Read  –  തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ???

ലഭിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ പ്രകാരം കുറഞ്ഞത് രണ്ടു കോടി രൂപ മുതലാണ് ട്രാൻസ്ഫർ തുകയായി പഞ്ചാബ് എഫ്സി പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മുംബൈ സിറ്റി, എഫ്സി ഗോവ, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളും നിഖിൽ പ്രഭുവിനായി രംഗത്തുണ്ട്.

Also Read  –  കരോലീസിനെ പുറത്താക്കി പുതിയ തകർപ്പൻ സൈനിങ്??സാധ്യതകൾക്ക് പ്രത്യേക കാരണമുണ്ട്..