നീണ്ട നാളുകൾക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ ഇറങ്ങുകയാണ് (kerala blasters match). ഇക്കഴിഞ്ഞ നവംബറിൽ നടന്ന സൂപ്പർ കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഇറങ്ങിയത്.
നിലവിൽ അഡ്രിയാൻ ലൂണ, നോഹ സദോയി എന്നിവരെല്ലാം ക്ലബ് വിട്ട് പോയ സാഹചര്യത്തിൽ പുതിയ വിദേശികളുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും കളം പിടിക്കാൻ ഇറങ്ങുകയാണ്.
ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദമത്സരത്തിന് ഇറങ്ങുകയാണ്. കേരളത്തിൽ നിന്നുള്ള ഐ- ലീഗ് ക്ലബായ ഗോകുലം കേരളാ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് പ്രീ-സീസണ് ഇറങ്ങുക.
ഫെബ്രുവരി 4. 8 എന്നീ തിയ്യതികളിലാണ് ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിലുള്ള പ്രീ-സീസൺ മത്സരങ്ങൾ. മത്സരങ്ങൾ ആരാധകർക്ക് കാണാനാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേ സമയം, ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഫെബ്രുവരി 14 ന് മോഹൻ ബഗാനെതിരെയാണ്.’
ALSO READ; 11 മത്സരങ്ങൾ, ഏഴ് വെടിച്ചില്ല് ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം റെഡി
content: kerala blasters match