നിലവിൽ സഞ്ജു സാംസൺന്റെ ട്രേഡ് അഭ്യൂഹങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണിനായി ചെന്നൈ സുപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ശക്തമായി തന്നെ രംഗത്തുണ്ട്.
ബംഗാളി മാധ്യമ്മായ revzsports ന്റെ ചീഫായ രോഹിത് ജുഗ്ലാന്റെ റിപ്പോർട്ട് പ്രകാരം, അടുത്ത സീസണിൽ സഞ്ജു സാംസണെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സിനേക്കാൾ കൂടുതൽ സാധ്യത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്.
നിലവിൽ സഞ്ജുവിനായുള്ള ചർച്ചകൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച രീതിയിൽ തന്നെയാണ് പുരോഗമിക്കുന്നത്. ശ്രേയസ് ഐയർ KKR വിട്ടത്തോടെ ടീമിന് മികച്ചൊരു ക്യാപ്റ്റന്റെ അഭാവമുണ്ട്.
ആ അഭാവം സഞ്ജു സാംസണിലൂടെ പരിഹരിക്കാമെന്നാണ് KKR മാനേജ്‍മെന്റിന്റെ വിശ്വാസം. അതുകൊണ്ട് തന്നെ താരത്തിനായി ഏത് അറ്റം വരെ പോവാനാണ് KKR ന്റെ തീരുമാനം. എന്നാൽ സഞ്ജുവിനെ സ്വന്തമാക്കുക വെച്ചാൽ അത്രയധികം എളുപ്പവുമല്ല. മറുഭാഗത്ത് CSK യാണ് താരത്തിനായി രംഗത്തുള്ളത്.
ധോണി വിരമിക്കുകയാണേൽ, സഞ്ജുവിനെ എന്ത് വില കൊടുത്തു സ്വന്തമാക്കാൻ CSK യും ശ്രമിക്കുന്നതാണ്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
