FootballIndian Super CupKBFC

വരവറിയിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഒബിയേട്ടൻ; കണക്കുളിൽ മറ്റ്‌ താരങ്ങളെക്കാൾ കേമൻ 

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേട്ട. ബ്ലാസ്റ്റേഴ്‌സിനായി തന്റെ ആദ്യ രണ്ട് മത്സരത്തിലും ഒബിയേട്ട്യ്ക്ക് വല കുലുക്കാൻ സാധിച്ചിട്ടുണ്ട്. 

നിലവിൽ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ സൂപ്പർ കപ്പിലെ ടോപ്പ് സ്കോറെർ കൂടിയാണ് കോൾഡോ ഒബിയേട്ട. താരത്തിന് ഇതേ ഫോം തുടരാൻ സാധിക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിര ശക്തമാക്കുമെന്ന് ഉറപ്പിക്കാം.

ഗോളുകൾ അടിക്കുന്നതിന് പുറമെ മുന്നോട്ട് കയറി വന്ന് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും കോൾഡോ ശ്രമിക്കുന്നുണ്ട്. താരത്തിനൊപ്പം വരാൻ പോവുന്ന മത്സരങ്ങളിൽ തിയാഗോ അൽവേസ് കൂടി ചേരുമ്പോൾ ടീമിനത് ഏറെ ഗുണം ചെയ്യും.

നിലവിൽ സൂപ്പർ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ സമനിലയിൽ പിരിഞ്ഞാൽ പോലും കേരള ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനൽ ഉറപ്പിക്കാം.