ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ മുന്നേറ്റ താരം ക്വാമെ പെപ്രയും ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്.
താരത്തെ ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് ക്ലബ്ബിലേക്ക് പറഞ്ഞയക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരം സ്ഥിര കരാറിലാണോ അതോ ലോൺ അടിസ്ഥാനത്തിലാണോ ക്ലബ് വിടുന്നത് എന്നതിൽ വ്യക്തതയില്ല.
പെപ്ര ബ്ലാസ്റ്റേഴ്‌സ് വിടുന്നത്തോടെ ഹെസ്സുസ് ജിമിനെസിന് പുതിയ കൂട്ടാളിയെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കം. സീസണിൽ ഇതോടകം നാല് ഗോളുകൾ നേടിയ താരത്തിന്റെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സ് തൃപ്തരല്ല. ഇതോടെയാണ് താരത്തെ ഒഴിവാക്കുന്നത്.
ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് വരും ദിവസങ്ങളിൽ വമ്പൻ സൈനിങ്ങുകൾ നടത്തുമെന്നാണ്. വിദേശ താരങ്ങൾക്കൊപ്പം മികച്ച ഇന്ത്യൻ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.