കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം മിലോസ് ക്ലബ് വിടും. ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അദ്ദേഹം മടങ്ങും.പ്രമുഖ മാധ്യമമായ ift ന്യൂസ് മീഡിയയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത് വരുന്നുണ്ട്.
ആ റിപ്പോർട്ട് മാർക്കസ് മെർഗുൽഹോയുടെയാണ്.ഒരു വിദേശ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് ട്രയൽ നടത്തി എന്നതാണ് അദ്ദേഹം പറയുന്നത്. താരത്തിന്റെ പൊസിഷൻ സെന്റർ ബാക്കാണ്.അത് കൊണ്ട് തന്നെ മിലോസിന് പകരമാവും ഈ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുക
2026 വരെ താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്.ഈ സീസണിൽ 13 മത്സരങ്ങൾ താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്. ഒരു ഗോളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.