Mohun Bagan Super GiantSports

ഇടിവണ്ടി തുടരും; വിദേശ പ്രതിരോധ താരത്തെ നിലനിർത്തി ചാമ്പ്യന്മാർ…

അടുത്ത സീസൺ മുന്നോടിയായി വിദേശ പ്രതിരോധ താരം ടോം ആൽഡ്രഡിനെ നിലനിർത്തിയിരിക്കുകയാണ് ഐഎസ്എൽ ചാമ്പ്യൻസായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ടോം ആൽഡ്രഡ് ഈ സീസണോടെ മോഹൻ ബഗാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെയാണ് താരത്തിന്റെ കരാർ പുതുകൽ മോഹൻ ബഗാൻ ഔദ്യോഗികമായി അറിയിച്ചത്. ഒരു വർഷത്തേക്ക് കൂടിയാണ് മാനേജ്‍മെന്റ് താരത്തിന്റെ കരാർ പുതുക്കിയത്.

ആദ്യ സീസണിൽ തന്നെ മോഹൻ ബഗാനായി ഗംഭീര പ്രകടനമായിരുന്നു പ്രതിരോധ നിരയിൽ ടോം കാഴ്ച്ചവെച്ചത്. 26 മത്സരങ്ങൾ നിന്ന് കഴിഞ്ഞ സീസണിൽ രണ്ട് ഗോളും ഒരു അസ്സിസ്റ്റും താരത്തിന് നേടാൻ കഴിഞ്ഞു.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ 15 ക്ലീൻ ഷീറ്റുകൾ നേടാൻ കഴിഞ്ഞത് തരത്തിന്റെയും കൂടി പ്രകടനം മൂലമായിരുന്നു. എന്തിരുന്നാലും താരത്തിന്റെ കരാർ പുതുകലിൽ ആരാധകർ തൃപ്‍തരാണ്.