FootballFootball Cup CompetitionsSports

ക്ലബ് ലോകകപ്പ് സംപ്രേഷണത്തിനിടെ PSG താരത്തെ ബ്ലർ ചെയ്ത് ഉത്തര കൊറിയ

കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക.

ഉത്തര കൊറിയയിലെ കഠിനവും വിചിത്രവുമായ നിയമങ്ങൾ നമ്മൾക്കറിയാവുന്നതാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് യാതൊരു വിലയുമില്ലാത്ത, എന്നാൽ ഭരണവർഗം പൂർണമായും പിടിമുറുക്കുകയും ചെയ്യുന്ന നിയമങ്ങളാണ് ഉത്തരകൊറിയയിൽ. ഉത്തരകൊറിയൻ ടിവികളിൽ എന്ത് സംപ്രക്ഷണം ചെയ്യണം എന്ന കാര്യം പോലും അവിടുത്തെ ഭരണാധികാരികളാണ് തീരുമാനിക്കുക. ഇത്തരത്തിൽ വിചിത്രമായ നിയമങ്ങളിക്കിടയിൽ ക്ലബ് ലോകകപ്പിലെ ഒരു വാർത്ത കൂടി ഇപ്പോൾ ഉത്തരകൊറിയയിൽ നിന്നും പുറത്ത് വരികയാണ്.

കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക.

സെൻസർഷിപ്പിന് സെൻസർഷിപ്പിന് വിധേയമായി നിലവിൽ പുരോഗമിക്കുന്ന ക്ലബ് ഫുട്ബോൾ ലോകകപ്പും ഉത്തര കൊറിയയിൽ സംപ്രേഷണം ചെയ്യുന്നത്. ജൂൺ 16-ാം തീയതി നടന്ന പിഎസ്ജി അത്ലെറ്റികോ മാഡ്രിഡ് മത്സരം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊറിയയിൽ ടെലികാസ്റ്റ് ചെയ്തത്. എന്നാൽ ഈ മത്സരത്തിൽ ഒരു പിഎസ്ജി താരത്തെ ബ്ലർ ചെയ്താണ് ഉത്തരകൊറിയൻ മാധ്യമം കാണിച്ചത്.

മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത നാല് ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ നാലാമത്തെ ഗോൾ അടിച്ച ലീ കാങ്-ഇനിനെ ബ്ലർ ചെയ്താണ് ഉത്തര കൊറിയ സംപ്രേഷണം ചെയ്തത്.

നാലാമത്തെ ഗോൾ നേടിയ ലീ കാങ്-ഇൻ ദക്ഷിണ കൊറിയൻ താരമാണ്. ഇതാണ് കാങ്-ഇൻ ഗോൾ നേടുമ്പോൾ താരത്തെ ഉത്തര കൊറിയൻ ടെലിവിഷൻ ചാനൽ ബ്ലർ ചെയ്തത്. ദക്ഷിണ കൊറിയയുമായി വലിയ ശത്രുത പുലർത്തുന്ന രാജ്യമാണ് ഉത്തരകൊറിയ. അതിലാണ് ഉത്തര കൊറിയൻ താരങ്ങളെ അവർ അവരുടെ ടിവികളികളിൽ പ്രദർശിപ്പിക്കാത്തത്.ഇത് മാത്രമല്ല ദക്ഷിണ കൊറിയൻ താരങ്ങൾ ഭാഗമായിട്ടുള്ള സൺ ഹ്യൂഹ്-മിന്നിൻ്റെ ടോട്നാ ഹോട്ട്സ്പർസ്, ഹ്വാങ് ഹി-ചാന്നിൻ്റെ വോൾവെർഹാംപ്ടൺ എന്നീ ടീമുകളുടെ മത്സരങ്ങൾ ഉത്തര കൊറിയയിൽ സംപ്രേഷണം ചെയ്യാറില്ല.