ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ആണ് ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല. നാളിതുവരെ ഐസിസിയുടെ മൂന്ന് മേജർ ടൂർണമെന്റുകളിലും കിരീടം ചൂടിയ ഒരേഒരു നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്.
- മുംബൈയ്ക്ക് എതിരെ വരുമ്പോൾ മാത്രം ചെന്നൈക്ക് കാലിടറുന്നതിൻറെ കാരണം ഇതാണ്
- ക്രിക്കറ്റിന്റെ ആത്മാവായ ടെസ്റ്റ് ക്രിക്കറ്റ് വിട്ടൊരു കളിയും ഇല്ലെന്ന് ഗാംഗുലി
- ധോണി വരുന്നത് ക്രെഡിറ്റ് തട്ടിയെടുക്കാൻ ആണോ?
- ധോണിയുടെ പടുകൂറ്റൻ സിക്സർ ഗ്രൗണ്ടിന് പുറത്ത് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനക്യാമ്പിൽ ധോണി മാസ്സ്
- ശ്രീശാന്ത് കളിച്ചത് ഇന്നായിരുന്നുവെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായി അയാൾ മാറിയേനെ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നെക്കുറിച്ച് ഐ സി സിക്ക് മുൻപെങ്ങും ആലോചനയില്ലായിരുന്നു എന്നതുകൊണ്ടുതന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിടാൻ ധോണിക്ക് കഴിഞ്ഞിട്ടില്ല
എന്നാൽ അതുവരെയുണ്ടായിരുന്ന ചരിത്രം മുഴുവൻ തന്റെ കാൽക്കീഴിലാക്കുവാൻ മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യൻ നായകന് കഴിഞ്ഞിട്ടുണ്ട്. 2007 ൽ ഇതേ ദിവസമാണ് നായകനായി മഹേന്ദ്ര സിംഗ് ധോണി എന്ന റാഞ്ചിക്കാരൻ സിംഹാസനാരോഹണം നടത്തിയത്.
2007 ഇന്ത്യക്ക് ട്വൻറി 20 ലോകകപ്പ് നേടിക്കൊടുത്ത കൊണ്ട് ലോക കിരീടങ്ങളിൽ മുത്തമിട്ടു തുടങ്ങിയ ധോണി, 2011 ഇന്ത്യൻ ജനതയുടെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നായിരുന്ന ഏകദിന ലോകകപ്പിലെ ചാമ്പ്യൻപട്ടം ഇന്ത്യയുടെ കയ്യിൽ എത്തിച്ചു.
രണ്ടു വർഷങ്ങൾക്കു ശേഷം 2013ൽ ഇംഗ്ലീഷുകാരുടെ മണ്ണിൽ വച്ച് ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യക്ക് നേടിക്കൊടുക്കുവാൻ മഹേന്ദ്ര സിംഗ് ധോണി എന്ന നായകനായി, അതേ ഇന്ന് ധോണി ക്രിക്കറ്റിനെ കാൽക്കീഴിൽ ആക്കിയിട്ട് 14 വർഷങ്ങൾ കഴിയുന്നു.
അസാധ്യമെന്നു കരുതിയ നേട്ടങ്ങളിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തിയ ഏഴാം നമ്പർ താരം ക്രിക്കറ്റ് ലോകം കാൽകീഴിലാക്കിയിട്ട് 14 വർഷങ്ങൾ കഴിയുന്ന പുണ്യദിനമാണ് ഇന്ന്.