ടി20 ലോകകപ്പിൽ നിന്നും ബംഗ്ളദേശ് പിന്മാറിയതിനെ പിന്നാലെ പാകിസ്താനും പിന്മാറ്റ ഭീഷണി മുഴക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ് (pakistan cricket t20 world cup).
എന്നാൽ പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്നും പിന്മാറിയാൽ അത് ഏറ്റവും ഉപകാരമാവുക ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കാണ്. എങ്ങനെയാണന്നല്ലേ.. പരിശോധിക്കാം..
2026-ലെ ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചിരുന്നു.
എന്നാൽ അവരുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസി തയ്യാറാകാത്തതിനെത്തുടർന്ന് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം സ്കോട്ട്ലൻഡിനെ ഐസിസി ഉൾപ്പെടുത്തി.
ഇതിൽ പ്രതിഷേധിച്ചാണ് ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളും ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കുന്നത്.
നിലവിലെ നിയമപ്രകാരം പാകിസ്ഥാൻ കളിക്കുന്നുണ്ടെങ്കിൽ, അവർ സെമി ഫൈനലിലോ ഫൈനലിലോ എത്തിയാൽ ആ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം ശ്രീലങ്കയിലെ കൊളംബോയിലേക്ക് മാറ്റേണ്ടി വരും.
സെമി ഫൈനൽ 1: മാർച്ച് 4-ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് നടക്കേണ്ടത്. എന്നാൽ പാകിസ്ഥാൻ ആണ് ഇതിൽ കളിക്കുന്നതെങ്കിൽ ഈ മത്സരം കൊളംബോയിലേക്ക് മാറ്റും.
ഫൈനൽ: മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. പാകിസ്ഥാൻ ഫൈനലിൽ എത്തിയാലും വേദിയും കൊളംബോയിലേക്ക് മാറ്റും.
ഗുണം: പാകിസ്ഥാൻ ടൂർണമെന്റിൽ ഇല്ലെങ്കിൽ, ആര് ജയിച്ചാലും സെമി ഫൈനലും ഫൈനലും ഇന്ത്യയിൽ തന്നെ (കൊൽക്കത്തയിലും അഹമ്മദാബാദിലും) നടക്കുമെന്ന് ഉറപ്പിക്കാം. വേദി മാറുമെന്ന പേടി ആരാധകർക്ക് വേണ്ട.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് രണ്ടാമത്തെ സെമി ഫൈനൽ (മാർച്ച് 5) നടക്കുന്നത്. ഇന്ത്യ സെമിയിൽ എത്തിയാൽ മുംബൈയിൽ കളിക്കാനാണ് സാധ്യത. എന്നാൽ ഇന്ത്യയുടെ എതിരാളി പാകിസ്ഥാൻ ആണെങ്കിൽ, ഇന്ത്യയ്ക്ക് കൊളംബോയിലേക്ക് പോകേണ്ടി വരും.

പാകിസ്ഥാൻ ഇല്ലെങ്കിൽ, ഇന്ത്യ സെമിയിൽ എത്തിയാൽ മുംബൈക്കാർക്ക് സ്വന്തം നാട്ടിൽ ഇന്ത്യയുടെ കളി കാണാം.ഇതാണ് പാക്സിതാൻ ടൂർണമെന്റിൽ നിന്നും പിന്മാറിയാൽ ഇന്ത്യയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ലഭിക്കാൻ പോകുന്ന ഗുണങ്ങൾ
പാകിസ്ഥാൻ പിന്മാറുകയാണെങ്കിൽ, അവർക്ക് പകരം ബംഗ്ലാദേശിനെ തിരികെ കൊണ്ടുവരാൻ ഐസിസി ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താം. ലൊജിസ്റ്റിക്സ് പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നതിനാലാണിത്. ഇനി അതല്ലെങ്കിൽ റാങ്കിംഗിൽ മുന്നിലുള്ള ഉഗാണ്ടയ്ക്കും അവസരം ലഭിച്ചേക്കാം.
ALSO READ: അഗാർക്കറിന്റെ തന്നിഷ്ടം; ഇന്ത്യൻ ടീമിൽ തഴയപ്പെട്ടത് 3 പ്രതിഭകൾ
content: pakistan cricket t20 world cup