ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്നേക്കില്ലായെന്നാണ്.
കഴിഞ്ഞ സീസണിൽ RCB കിരീടം നേടി, തുടർന്ന് ബംഗളുരു വെച്ച് നടന്ന ആഹ്ലാദ പരുപാടികളിൽ 11ഓളം പേർക്ക് തങ്ങളുടെ ജീവൻ നഷ്ടമായിരുന്നു. ഇതിനെ ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. അതുകൊണ്ട് ആണ് RCB താത്കാലികമായി സ്റ്റേഡിയം മാറാൻ ഉദ്ദേശിക്കുന്നത്.
Zilliz സ്പോർട്സ് റിപ്പോർട്ട് പ്രകാരം ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരമായി തിരുവനന്തപുരതെ ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് RCB അടുത്ത സീസണിൽ ഹോം ഗ്രൗണ്ടായി പരിഗണിക്കുന്ന ഒരു സ്റ്റേഡിയം. ഇങ്ങനെ നടക്കുകയാണേൽ കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് സന്തോഷക്കരമായ വാർത്തയാണ്.
അതോടൊപ്പം വരാൻ പോവുന്ന വനിതാ ലോകകപ്പിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നിശ്ചയച്ചിരുന്ന മത്സരങ്ങളും തിരുവനന്തപുരത് വെച്ച് നടക്കും. ഇതെല്ലാമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
