സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ട് പ്രമുഖ താരങ്ങളായ ഡേവിഡ് അലാബയെയും ഫെർലാൻഡ് മെൻഡിയെയു ക്ലബ്ബിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പരിശീലകൻ ഷാബി അലോൻസോയുടെ ആവശ്യപ്രകാരം പ്രതിരോധം ശക്തിപ്പെടുത്താനുള്ള റയലിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മാരിയോ കോർട്ടഗാനയാണ് ഈ വിവരം പുറത്തുവിട്ടത്.
എന്നാൽ, റയലിന്റെ ഈ നീക്കത്തിന് ഇരു താരങ്ങളും അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ക്ലബ് വിടാൻ അവർക്ക് താൽപ്പര്യമില്ലെന്നാണ് സൂചന.
ഡേവിഡ് അലാബയും ഫെർലാൻഡ് മെൻഡിയും റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുള്ള താരങ്ങളാണ്. എന്നാൽ, സമീപകാലത്ത് ഇരുവർക്കും പരിക്കുകൾ ഒരു വെല്ലുവിളിയായിരുന്നു. കൂടാതെ, യുവതാരങ്ങൾക്ക് അവസരം നൽകാനും ക്ലബ് ശ്രമിക്കുന്നുണ്ട്.
പ്രതിരോധ നിരയിൽ പുതിയ താരങ്ങളെ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന വേതനം പറ്റുന്ന ഈ രണ്ട് താരങ്ങളെ ഒഴിവാക്കുന്നത് ക്ലബ്ബിന് സാമ്പത്തികപരമായ നേട്ടമുണ്ടാക്കും. എന്നാൽ, താരങ്ങൾ ക്ലബ് വിടാൻ തയ്യാറാകാത്തത് റയലിന് തിരിച്ചടിയാണ്.
ഈ സാഹചര്യത്തിൽ റയൽ മാഡ്രിഡ് എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്ന് കണ്ടറിയണം. താരങ്ങളെ വിൽക്കാൻ സാധിച്ചില്ലെങ്കിൽ പുതിയ സൈനിംഗുകളെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
