FootballReal MadridSportsTransfer News

നേഷൻസ് ലീഗ് ഫൈനലിൽ മിന്നും പ്രകടനം നടത്തിയ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്റെ നീക്കം

നേഷൻസ് ലീഗ് ഫൈനൽ കളിക്കുന്ന ഒരു താരത്തെ സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ ചെയ്തിരുന്നു. അത് നിക്കോ വില്യംസ് അല്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ്, ലാലിഗ തുടങ്ങീ പ്രധാന കിരീടങ്ങൾ നേടാനാവാതെയാണ് റയൽ മാഡ്രിഡ് കളിയവസാനിപ്പിച്ചത്. എന്നാൽ അടുത്ത സീസണിൽ മികച്ച താരങ്ങളെ സ്വന്തമാക്കി കിരീടങ്ങൾ വാരിക്കൂട്ടാനാണ് റയലിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി ഒരു സൂപ്പർ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് റയൽ.

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് സ്പാനിഷ് ക്ലബ് റയൽ സോസിഡാസിന്റെ സ്പാനിഷ് മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡിയെ സ്വന്തമാക്കാനാണ് റയലിന്റെ നീക്കം.

നേരത്തെ പ്രീമിയർ ലീഗ് ക്ലബ് ആഴ്‌സണൽ താരത്തിനായി ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. അതിനാൽ താരം ആഴ്‌സണലിലേക്ക് കൂടുമാറുമെന്ന് കരുത്തപ്പെടുമ്പോഴാണ് താരത്തിനായി റയലിന്റെ മിന്നും നീക്കം.

നേഷൻസ് ലീഗ് ഫൈനൽ കളിക്കുന്ന ഒരു താരത്തെ സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ ചെയ്തിരുന്നു. അത് നിക്കോ വില്യംസ് അല്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.

ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിക്കുന്ന സുബിമെൻഡി സമീപകാലത്തായി സ്പെയിൻ ദേശീയ ടീമിനായും റയൽ സോസിഡാസിനും വീണ്ടും മികച്ച പ്രകടനമാണ് നടത്തുന്നത്.

https://twitter.com/DeadlineDayLive/status/1931971553740165236