ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിനോട് തോറ്റ് പുറത്തായ അവർക്ക് ലാലീഗയിലും കിരീട പ്രതീക്ഷയില്ല. അതിനാൽ അടുത്ത സീസണിലേക്ക് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബ്രസീലിയൻ താരത്തെ വിൽക്കാനുള്ള നീക്കത്തിലാണ് റയൽ.
റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി അടുത്ത സീസണിൽ ടീമിനോടൊപ്പമുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഇപ്പോഴിതാ റയൽ പുതിയ പരിശീലകനെ നോട്ടമിട്ടതായാണ് റിപോർട്ടുകൾ.
നിലവിൽ ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിനെ പരിശീലിപ്പിക്കുന്നത്. 2026 വരെ അദ്ദേഹത്തിന് റയലിൽ കരാറുണ്ടെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ക്ലബ് വിടാൻ സാധ്യതകളേറെയാണ്. റയലും ഒരു പുതിയ പരിശീലകനെ നോട്ടമിടുന്നുണ്ട്.


