Brazil Football TeamFootballReal MadridSportsTransfer News

ഇനി അവനെ വേണ്ട; സൂപ്പർ മുന്നേറ്റതാരത്തെ വിൽക്കാനൊരുങ്ങി റയൽ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിനോട് തോറ്റ് പുറത്തായ അവർക്ക് ലാലീഗയിലും കിരീട പ്രതീക്ഷയില്ല. അതിനാൽ അടുത്ത സീസണിലേക്ക് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബ്രസീലിയൻ താരത്തെ വിൽക്കാനുള്ള നീക്കത്തിലാണ് റയൽ.

ഈ സീസൺ റയൽ മാഡ്രിഡിനെ സംബന്ധിച്ച് അത്ര ശുഭകരമല്ല. ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിനോട് തോറ്റ് പുറത്തായ അവർക്ക് ലാലീഗയിലും കിരീട പ്രതീക്ഷയില്ല. അതിനാൽ അടുത്ത സീസണിലേക്ക് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബ്രസീലിയൻ താരത്തെ വിൽക്കാനുള്ള നീക്കത്തിലാണ് റയൽ.

@diarioas എന്ന സ്പാനിഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം റയൽ ബ്രസീലിയൻ മുന്നേറ്റ താരമായ റോഡ്രിഗോയെ വിൽക്കാൻ ഒരുങ്ങുന്നുവെന്നാണ്. പകരം പുതിയ താരത്തെ ടീമിലെത്തിക്കാനാണ് അവരുടെ നീക്കം.

ഈ സീസണിൽ കണക്കുകളിൽ അത്ര മികച്ചവനല്ല റോഡ്രിഗോ. സീസണിൽ 50 മത്സരങ്ങൾ കളിച്ച താരത്തിന് 13 ഗോളുകൾ മാത്രമാണ് നേടാനായത്. പത്ത് അസിസ്റ്റുകളും ഇതിൽ പെടുന്നു.

അതേ സമയം താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവർക്ക് താൽ പര്യമുണ്ട്. 150 മില്യനാണ് താരത്തിന് റയൽ ആവശ്യപ്പെടുന്ന തുക.

2019 മുതൽ റയലിന്റെ ഭാഗമായ റോഡ്രിഗോ ഇതിനോടകം അവർക്കായി 172 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ലാലിഗ, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നീ പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്.