നിലവിൽ ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിനെ പരിശീലിപ്പിക്കുന്നത്. 2026 വരെ അദ്ദേഹത്തിന് റയലിൽ കരാറുണ്ടെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ക്ലബ് വിടാൻ സാധ്യതകളേറെയാണ്. റയലും ഒരു പുതിയ പരിശീലകനെ നോട്ടമിടുന്നുണ്ട്.
മുൻ റയൽ താരവും നിലവിൽ ജർമൻ ക്ലബ് ബയേൺ ലെവർകൂസൻറെ പരിശീലകനുമായ സാബി അലോൻസയാണ് റയലിന്റെ ടാർഗെറ്റിലുള്ളത്. സാബി നേരത്തെ റയലിന്റെ ടാർഗെറ്റിൽ ഉണ്ടെങ്കിലും ഇപ്പോൾ അതുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് കൂടി പുറത്ത് വരികയാണ്.
സാബിയെ പുതിയ പരിശീലകനാക്കാൻ റയൽ മാഡ്രിഡിലെ മുഴുവൻ അംഗങ്ങളും സമ്മതിച്ചതായി ജോർജെ സിപികോൺ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ സാബിയും ഇതിനായി ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ചുരുക്കിപ്പറഞ്ഞാൽ റയൽ സാബിയെയും, സാബി റയലിനെയും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഈ നീക്കം നടക്കാൻ ഇപ്പോൾ സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ ബയേൺ ലെവർകൂസനെ ചരിത്രത്തിൽ ആദ്യമായി ബുണ്ടസ് ലീഗാ കിരീടം നേടിക്കൊടുത്തതിന് പിന്നാലെയാണ് സാബി ചർച്ചയാവുന്നത്.