ഐപിഎല്ലിൽ നിന്നും പഞ്ചാബ് കിങ്സ് പുറത്തായതിന് പിന്നാലെ ടീമിലെ പ്രധാന ഇന്ത്യൻ പേസറായ അർഷ്ദീപ് സിങ്ങും ഫ്രാഞ്ചൈസി മാനേജ്മെന്റും തമ്മിൽ കടുത്ത ഭിന്നതയിലാണെന്നാണ് സൂചന ((Arshdeep Singh Instagram Deleted Posts)..
താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങളാണ് ഇതിന് കാരണം. പഞ്ചാബ് കിങ്സുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഓർമ്മകളും സോഷ്യൽ മീഡിയയിൽ നിന്നും അർഷ്ദീപ് പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ട്.
ഒഴിവാക്കിയത് 234 പോസ്റ്റുകൾ

തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്നും പഞ്ചാബ് കിങ്സിനെ സൂചിപ്പിക്കുന്ന വിവരങ്ങൾ താരം മാറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രൊഫൈൽ ചിത്രവും മാറ്റി. മുൻപ് അക്കൗണ്ടിൽ ഉണ്ടായിരുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ 234 ലധികം പോസ്റ്റുകളാണ് താരം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്തത്.
വ്ലോഗിങ് വിലക്കും നിയന്ത്രണങ്ങളും
ഈ സീസണിൽ പഞ്ചാബ് കിങ്സിന്റെ പ്രകടനം മോശമായതിന് പിന്നാലെ കളിക്കാരുടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾക്ക് മാനേജ്മെന്റ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായി അർഷ്ദീപ് സിങ് നടത്തിവന്ന വീഡിയോ വ്ലോഗിങ്ങിന് പഞ്ചാബ് മാനേജ്മെന്റ് പൂർണ്ണ വിലക്കേർപ്പെടുത്തിയിരുന്നു.
വ്ലോഗിങ്ങുമായി ബന്ധപ്പെട്ട് സഹതാരങ്ങൾക്കെതിരെ ഉണ്ടായ ചില ഓൺലൈൻ പരാമർശങ്ങൾ വൻ വിവാദമായിരുന്നു. ഇതാണ് താരത്തെ ഈ നീക്കത്തിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്.
പ്ലേഓഫ് കാണാതെ പുറത്തായ നാടകീയ രംഗങ്ങൾ
സീസണിന്റെ ആദ്യ പകുതിയിൽ പരാജയമറിയാതെ തുടർച്ചയായി ഏഴ് മത്സരങ്ങളിലാണ് പഞ്ചാബ് മുന്നേറിയത്. എന്നാൽ പിന്നീട് തുടർച്ചയായി ആറ് മത്സരങ്ങളിൽ പരാജയപ്പെട്ട് ടീം തകരുകയായിരുന്നു.
നിർണായകമായ അവസാന ലീഗ് മത്സരത്തിൽ ലഖ്നൗവിനെതിരെ ശ്രേയസ് അയ്യരുടെ സെഞ്ച്വറി മികവിൽ വിജയം നേടിയെങ്കിലും രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ മുന്നിലെത്തിയതോടെ പഞ്ചാബ് പുറത്തായി.
14 മത്സരങ്ങളിൽ നിന്നും 15 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചത്.
ഈ സീസണിൽ 14 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 10 ലധികം എക്കോണമി റേറ്റിൽ റൺസ് വഴങ്ങിയതിന് അർഷ്ദീപ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
ALSO READ: ഫ്ലെമിംഗ് പുറത്തേക്ക്; പകരമാര്? ഇതാ 5 ഓപ്ഷനുകൾ
Summary: Arshdeep Singh Instagram deleted posts controversy has shocked the cricket world following Punjab Kings‘ exit from IPL 2026. The star left-arm pacer cleared over 234 social media uploads, sparking intense rumors about team rifts and a potential franchise exit before the next mega auction.
