റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഈ സീസൺ അത്ര ശുഭകരമല്ല. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സനലിനോട് തോറ്റ് പുറത്തായത് മാത്രമല്ല, ലാലിഗയിലും അവർക്ക് ഇത്തവണ കിരീട സാധ്യതകളില്ല. ഈ സാഹചര്യത്തിൽ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി അടുത്ത സീസണിൽ ടീമിനോടൊപ്പമുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഇപ്പോഴിതാ റയൽ പുതിയ പരിശീലകനെ നോട്ടമിട്ടതായാണ് റിപോർട്ടുകൾ.
ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ ഇതിഹാസ പരിശീലകൻ യുർഗൻ ക്ളോപ്പിനെയാണ് റയൽ ലക്ഷ്യമിടുന്നത് എന്നാണ് റിപോർട്ടുകൾ. റെഡ് ബുള്ളിന്റെ ഗ്ലോബൽ സോക്കർ ഹെഡ്ഡായി പ്രവർത്തിക്കുന്ന ക്ളോപ്പ് ആ സ്ഥാനത്ത് സന്തുഷ്ടനല്ല എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് റയലിന്റെ നീക്കം.
പരിശീലക കളരിയിലേക്ക് മടങ്ങിയെത്താൻ അദ്ദേഹം ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ അദ്ദേഹത്തെ അടുത്ത സീസണിൽ ടീമിന്റെ പരിശീലകനാക്കാൻ റയൽ നീക്കം നടത്തുന്നതായി TBR Football എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2015 മുതൽ 2024 വരെ പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനെ ഏറ്റവും മികച്ച ക്ലബ്ബായി ഉയർത്തിയതിന് ശേഷമാണ് ക്ളോപ്പ് പടിയിറങ്ങിയത്.
അതേ സമയം, ക്ളോപ്പിന് റയൽ മാഡ്രിഡ്, ബ്രസീൽ എന്നീ ക്ലബ്ബുകളുടെ പരിശീലകനാവാൻ ആഗ്രഹം ഉള്ളതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ റയലിന് കാര്യങ്ങൾ എളുപ്പമാണ്.