CricketCricket National TeamsIndian Cricket TeamSports

ഒടുവിൽ ഋഷഭ് പന്ത് ഇന്ത്യൻ നായക സ്ഥാനത്തേക്ക് ( പിടിഐ റിപ്പോർട്ട്)

2022 ൽ കെഎൽ രാഹുലിന് പരിക്കേറ്റ സാഹച്ചര്യത്തിൽ പന്ത് ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ അടുത്ത നായകൻ എന്ന വിശേഷണം വരെ താരത്തിനുണ്ടായിരുന്നു.

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ടീം ഇന്ത്യയുടെ അടുത്ത റെഡ് ബോൾ നായകൻ ആരാണെന്ന ചോദ്യം സജീവമാണ്. ശുഭ്മാൻ ഗില്ലിന്റെ പേരാണ് സജീവമായി ഉയരുന്നത്. എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ റെഡ് ബോൾ നായക സ്ഥാനത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് പങ്ക് വെയ്ക്കുകയാണ് ദേശീയ വാർത്താ ഏജൻസിയായ പിടിഐ.

ശുഭ്മാൻ ഗിൽ തന്നെ റെഡ് ബോൾ നായകനാവുമെന്നാണ് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഉപനായകനായി പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നത് യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയാണ്. പന്ത് ഇന്ത്യൻ റെഡ് ബോൾ ടീമിന്റെ ഉപനായകനാവുമെന്ന് സാരം.

ഐപിഎല്ലിൽ ഇത്തവണ മോശം ഫോമിലാണ് പന്തെങ്കിലും ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ നിർണായക ഘടകമാണ് പന്ത്. അതിനാൽ താരത്തെ ടെസ്റ്റ് നായകനാക്കുന്നതിൽ വിയോജിപ്പുകൾ ഉണ്ടാവാൻ സാധ്യതയില്ല.

2022 ൽ കെഎൽ രാഹുലിന് പരിക്കേറ്റ സാഹച്ചര്യത്തിൽ പന്ത് ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ അടുത്ത നായകൻ എന്ന വിശേഷണം വരെ താരത്തിനുണ്ടായിരുന്നു.

എന്നാൽ കരിയറിലെ ഏറ്റക്കുറച്ചിലുകളും സ്ഥിരത തുടരാൻ കഴിയാത്തതും താരത്തിന് തിരിച്ചടിയായി. കൂടാതെ നായകൻ എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡ് അല്ല പന്തിനുള്ളത്.