CricketIndian Cricket TeamSports

ആ താരത്തെ ടീമിലെടുത്തത് മണ്ടത്തരം?; ഏഷ്യകപ്പ് സ്‌ക്വാഡിനെതിരെ ഉത്തപ്പ

ഏഷ്യകപ്പ് 2025 പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏഷ്യകപ്പ് സെലക്ഷനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

ഏഷ്യകപ്പ് 2025 പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏഷ്യകപ്പ് സെലക്ഷനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ടീമിൽ ഒരു താരത്തെ ഉൾപ്പെടുത്തിയതാണ് ഉത്തപ്പയെ ചൊടിപ്പിച്ചത്.

ശുഭ്മൻ ഗില്ലിന്റെ വിഷയത്തിലാണ് ഉത്തപ്പയുടെ വിമർശനം. ഗില്ലിനെ ഉൾപ്പെടുത്തി സിലക്ടർമാർ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തിയെന്ന് ഉത്തപ്പ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.

ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഇന്ത്യയുടെ വിശ്വസ്തനായ ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയാണ് ട്വന്റി20 ടീമിലെടുത്തത്. വൈസ് ക്യാപ്റ്റനായതിനാൽ ഗില്ലിന് പ്ലേയിങ് ഇലവനിലും സ്ഥാനമുറപ്പാണ്. ഗില്ലിനെ സൂപ്പർ താരമായി വളർത്തിക്കൊണ്ടുവരികയെന്നതാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ലക്ഷ്യമെന്ന് റോബിൻ ഉത്തപ്പ വ്യക്തമാക്കി.

ഇന്ത്യൻ ടീമിലേക്ക് ഗില്ലിനെ എടുത്തതുവഴി ബിസിസിഐ പ്രശ്നങ്ങൾ സ്വയം വരുത്തിവയ്ക്കുകയാണ്. ഓരോ കാലത്തും ബിസിസിഐ സൂപ്പർ താരങ്ങളെ വളർത്തുകയും അവരെ മാത്രം വളരെയധികം പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. അതിന് അവരെ കുറ്റം പറയാൻ സാധിക്കില്ല. മാർക്കറ്റിങ് സാധ്യതകൾ കൂടി പരിഗണിച്ചാണു ഗില്ലിനെ കളിപ്പിക്കുന്നതെന്നാണ് എന്റെ അഭിപ്രായം.

മത്സരം മുന്നോട്ടുകൊണ്ടുപോകാൻ അവർക്കു സൂപ്പർ താരങ്ങളെ ആവശ്യമാണ്. അതിൽ ഒരാളാണു ശുഭ്മൻ ഗിൽ.’’– റോബിൻ ഉത്തപ്പ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.