കഴിഞ്ഞ ദിവസം പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഐ-ലീഗ് വമ്പന്മാരായ ഇന്റർ കാശിയുടെ ഇന്ത്യൻ മുന്നേറ്റ താരം എഡ്മണ്ട് ലാൽരിൻഡികയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണെന്നായിരുന്നു. 90ndstoppage ആയിരുന്നു ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ഇപ്പോളിത പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈയൊരു ട്രാൻസ്ഫർ വാർത്ത വ്യാജമാണെന്നാണ്. എഡ്മണ്ടിന്റെ ലഭ്യതയെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഒരു ക്ലബ്ബും ഇന്റർ കാശിയുമായി നേരിട്ട് അന്വേഷണം നടത്തിയിട്ടില്ലായെന്നാണ് ട്രാൻസ്ഫർമാർക്കറ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ചില ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ താരത്തിന്റെ ഏജന്റിനോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നത് ശരിയാണെന്ന് ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്റർ കാശി ഇതുവരെ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഒരു നീക്കവും നടത്തിയിട്ടില്ല.
എന്നിരുന്നാൽ പോലും ഒന്ന് രണ്ട് ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ താരത്തെ നിരീക്ഷിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ ഒരു നിർണായക ഘട്ടത്തിലാണ് എഡ്മണ്ട് നിലവിൽ. ഇന്റർ കാശിക്ക് മികച്ച ഓഫർ ലഭിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യുന്നതുവരെ, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ, അഭ്യൂഹങ്ങൾക്കിടയിൽ തന്നെ തുടരും.
ഈ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ നിന്ന് നാല് ഗോളും അഞ്ച് അസ്സിസ്റ്റും താരത്തിന് നേടാൻ സാധിച്ചിരുന്നു. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.