2026 ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റ് തോൽപിച്ച് ഇന്ത്യ സെമി ഉറപ്പിക്കുകയായിരുന്നു.
50 പന്തിൽ നിന്ന് 97 റൺസ് നേടി അപരാജിതനായി നിന്ന സഞ്ജു സാംസണാണ് മത്സരത്തിലെ ഹീറോ. ഇതോടെ ടി20 ലോകകപ്പ് പിന്തുടരലിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സാംസൺ മാറിയിരിക്കുകയാണ്.
വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് സഞ്ജു സാംസൺ…
t20 ലോകക്കപ്പിൽ സഞ്ജു സാംസൺ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ്. T20 ലോകക്കപ്പിൽ ഒരു മത്സരത്തിൽ ഇന്ത്യ റൺ ചേസ് നടത്തുമ്പോൾ, ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരിക്കുകയാണ് സഞ്ജു.
2016 ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 82 റൺസും, 2022 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ 82 റൺസ് നേടിയും പുറത്താകാതെ നിന്ന കോഹ്ലിയുടെ റെക്കോർഡാണ് സഞ്ജു മറികടന്നത്.
കൊൽക്കത്തയിൽ സാംസണിന്റെ സ്ഫോടനാത്മക ഇന്നിംഗ്‌സിൽ 12 ഫോറുകളും 4 സിക്‌സറുകളും ഉൾപ്പെടെ 97 റൺസുകളാണ് അടിച്ചു കൂട്ടിയത്. കരീബിയൻ ടീമിന്റെ ബൗളർമാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സിനെതിരെ പൂർണ്ണമായും നിസ്സഹായരായി എന്ന് തന്നെ പറയാം.
97 റൺസ് നേടിയതോടെ, ടി20 ലോകകപ്പ് ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി സാംസൺ മാറി.
